Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബഫണിന് പകരം റയല്‍ സൂപ്പര്‍ ഗോളിയെ റാഞ്ചാന്‍ പി.എസ്.ജി;കരാര്‍ ഉടന്‍

പാരിസ്: ഫ്രഞ്ച് ചാംപ്യന്മാരായ പി.എസ്.ജിയില്‍ നിന്ന് ഇറ്റലിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ പടിയിറങ്ങുകയാണ്. സൂപ്പര്‍ താരം ക്ലബ്ബ് വിടുന്നതിന് പകരം മറ്റൊരു സൂപ്പര്‍ ഗോളിയെ ടീമിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പി.എസ്.ജി. കോസ്റ്റാറിക്കന്‍ ഗോളി കെയ്‌ലര്‍ നവാസിനെ റയല്‍ മാഡ്രിഡില്‍ നിന്ന് വാങ്ങാനാണ് പി.എസ്.ജിയുടെ ശ്രമം. 32കാരനായ നവാസ് നിലവില്‍ റയലിനെ രണ്ടാം നമ്പര്‍ ഗോളിയാണ്. 2014 മുതല്‍ റയലിന്റെ ഭാഗമായ താരം റയല്‍ മാഡ്രിഡ് വിടാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു.

റയലിനുവേണ്ടി 104 മത്സരങ്ങളില്‍ വലകാത്ത അദ്ദേഹം ക്ലബ്ബിന് ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. റയലിനൊപ്പം ഒരു ലാ ലിഗയും രണ്ട് സൂപ്പര്‍ കപ്പും നാല് ക്ലബ്ബ് ലോകകപ്പും നവാസ് നേടിയിട്ടുണ്ട്. 2017-18 ല്‍ യുവേഫയുടെ ചാമ്പ്യന്‍സ് ലീഗ് ഇലവനിലെ ഗോളിയായി തിരഞ്ഞെടുത്തത് നവാസിനെയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്പാനിഷ് ഗോളി ഡേവിഡ് ഡി ഗിയയെ സ്വന്തമാക്കാന്‍ പി.എസ്.ജി നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെയാണ് നവാസിലേക്ക് പി.എസ്.ജി മാറിയത്.

football

41കാരനായ ബഫണ്‍ ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രായം പ്രകടനത്തെ ബാധിച്ചതോടെയാണ് ബഫണ്‍ കളമൊഴിയാന്‍ തീരുമാനിച്ചത്. 2001 മുതല്‍ നീണ്ട 18 വര്‍ഷം ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനൊപ്പമാണ് ബഫണ്‍ ചെലവിട്ടത്.യുവന്റസിനുവേണ്ടി 509 മത്സരങ്ങളില്‍ വലകാത്ത താരം ഇക്കഴിഞ്ഞ സീസണിലാണ് പി.എസ്.ജിയിലെത്തിയത്. പി.എസ്.ജി ഫ്രഞ്ച് ലീഗ് കിരീടം നേടിയെങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ ബഫണ് സാധിച്ചില്ല.

Story first published: Thursday, June 6, 2019, 18:28 [IST]
Other articles published on Jun 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+