ഐഎസ്എല്ലിലേക്ക് ഘാന സൂപ്പര്‍താരം കളിക്കാനെത്തുന്നു; പ്രതീക്ഷയോടെ ആരാധകര്‍

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ പുതിയ സീസണില്‍ പന്തുരുളുമ്പോള്‍ ഘാനയില്‍ നിന്നും ഒരു സൂപ്പര്‍താരത്തിന്റെ സാന്നിധ്യം ഇത്തവണ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഘാന ദേശീയ ടീമില്‍ സജീവമായിരുന്ന അസമോ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി കളിക്കാന്‍ ഒരുങ്ങുകയാണ്. ജൂലൈ 1 മുതല്‍ ഒരു ക്ലബ്ബുമായും ഗ്യാനിന് കരാറില്ല. തുര്‍ക്കിഷ് ക്ലബ്ബിനുവേണ്ടിയാണ് ഗ്യാന്‍ ഒടുവിലായി കളിച്ചിരുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലാന്‍ഡിനുവേണ്ടി 36 കളികളില്‍ നിന്നും 11 ഗോള്‍ നേടി. യുഎഇ ക്ലബ്ബ് അല്‍ ഐന്‍ എഫ്‌സിക്കുവേണ്ടിയും കളിച്ചു. അല്‍ ഐനിനുവേണ്ടി 66 കളികളില്‍നിന്നും 60 ഗോളുകള്‍ നേടി. ചൈനീസ് സൂപ്പര്‍ ലീഗില്‍ ഷാങ്ഹായ് ടീമിനുവേണ്ടിയും മൂപ്പത്തിമൂന്നുകാരന്‍ കളിച്ചു. ഒരുവര്‍ഷം ചൈനയ്ക്കുവേണ്ടി കളിച്ചശേഷം വീണ്ടും യുഎഇയിലേക്ക് തിരിച്ചെത്തി. ഗള്‍ഫ് നേഷനുവേണ്ടി 21 ഗോളുകള്‍ രണ്ടാം വരവില്‍ സ്വന്തമാക്കി.

ഇന്ത്യയ്ക്ക് തിരിച്ചടി; ഹിമാ ദാസ് ദോഹ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ല

ഘാനയ്ക്കുവേണ്ടി 2003ല്‍ പതിനേഴാം വയസില്‍ അരങ്ങേറി. 2010 ലോകകപ്പില്‍ ഗംഭീര കളിയാണ് ഗ്യാന്‍ പുറത്തെടുത്തത്. ക്വാര്‍ട്ടറില്‍ യുറുഗ്വയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കി ടീമിന് തോല്‍വി ചോദിച്ചുവാങ്ങിയ ഗ്യാന്‍ വിവാദത്തിലുമയിരുന്നു. ടൂര്‍ണമെന്റില്‍ ടീമിന്റെ ഹീറോയും വില്ലനുമായത് ഗ്യാന്‍ ആയിരുന്നു. 2014 ലോകകപ്പില്‍ ജര്‍മനിയെ സമനിലയില്‍ പിടിച്ചത് ഗ്യാനിന്റെ ഗോളിലൂടെയായിരുന്നു. ആ ലോകകപ്പില്‍ അഞ്ചു ഗോളുകളും നേടി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: isl ഐഎസ്എല്‍
Story first published: Thursday, September 19, 2019, 11:42 [IST]
Other articles published on Sep 19, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X