ജെറാഡ് പിക്വെയുടെയും ഭാര്യയും ഗായികയുമായ ഷക്കീറയുടെയും വീട് കൊള്ളയടിച്ചു
ബാഴ്‌സലോണ: ഫുട്‌ബോള്‍ താരം ജെറാഡ് പിക്വെയുടെയും, പങ്കാളിയും ലോകോത്തര പോപ്പ് താരവുമായ ഷാക്കീറയുടെയും ബാഴ്‌സലോണയിലെ ഭവനത്തില്‍ വന്‍ കവര്‍ച്ച. ബുധനാഴ്ച നടന്ന മോഷണത്തെക്കുറിച്ച് സ്‌പെയിനിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ കാറ്റലോണിയ പ്രദേശത്തെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ താമസിക്കുന്ന എസ്പ്ലൂഗ്‌സ് ഡി ലോബ്രെഗാട്ടിലാണ് പിക്വെ-ഷാക്കീറ ദമ്പതികളുടെ വീടും സ്ഥിതി ചെയ്യുന്നത്. സ്‌പെയിന്‍ അന്താരാഷ്ട്ര താരത്തിന്റെ മാതാപിതാക്കള്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കവര്‍ച്ച. പ്രദേശത്തെ മോശം കാലാവസ്ഥയുടെയും കൊടുങ്കാറ്റിന്റെയും മറപിടിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ അകത്ത് കടന്നത്.
പിക്വെയും, ഷാക്കീറയും സംഭവസമയത്ത് ജര്‍മ്മന്‍ നഗരമായ കൊളോണിലായിരുന്നു. കൊളംബിയന്‍-ലെബനീസ് ഗായിക ഇവിടെയൊരു സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കവെയാണ് വീട്ടില്‍ മോഷണം നടന്നത്. അതേസമയം മോഷണത്തിന് എത്തിയവര്‍ വൃത്തിയായി കവര്‍ച്ച നടത്തി തിരികെ പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ കേടുപാടുകള്‍ ഒന്നും വരുത്തിയിട്ടില്ല.
ഇത്തരം ക്രിമിനലുകള്‍ കൈയുറകളും, മുഖംമൂടിയും ധരിച്ച് കൃത്യം നടത്തുന്ന പ്രൊഫഷണലുകളാണെന്ന് പോലീസ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള സ്പാനിഷ് ടീമിന്റെ പരിശീലനത്തില്‍ നിന്നും ഇടവേളയെടുത്താണ് പിക്വെ പങ്കാളിക്കൊപ്പം കാറ്റലോണിയയില്‍ എത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications