വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

71ന്റെ നിറവില്‍ സുനില്‍ ഗവാസ്‌കര്‍; ആശംസകളുമായി ക്രിക്കറ്റ് ലോകം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സണ്ണിയെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിന് ഇന്ന് 71ാം ജന്മദിനം. ഇന്ത്യയുടെ ഏറ്റവും ക്ഷമയുള്ള സാങ്കേതിക മികവുള്ള ബാറ്റിങ് പ്രതിഭാസത്തിന്റെ ജന്മദിനം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് ആരാധകര്‍.ക്രിക്കറ്റിലെ ഒട്ടുമിക്ക ആളുകളും ഗവാസ്‌കറിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം ശക്തമായതിനാല്‍ മറ്റ് ആഘോഷ പരിപാടികള്‍ ഇല്ലാതെയാവും ഗവാസ്‌കര്‍ ജന്മദിനം ആഘോഷിക്കുക.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സുനില്‍ ഗവാസ്‌കറിനെ ആദ്യമായി കണ്ട അനുഭവം വിവരിച്ചാണ് അദ്ദേഹത്തിന് ആശംസ നേര്‍ന്നത്. എന്റെ ആരാധ്യനായ താരത്തെ ആദ്യമായി കണ്ടത് 1987ലാണ്.അന്നെനിക്ക് 13 വയസ് പ്രായം. അദ്ദേഹത്തിനെ കാണാന്‍ സാധിച്ചതിലുള്ള ഭാഗ്യം എനിക്ക് വിശ്വസിക്കാനായില്ല.അദ്ദേഹത്തെ നോക്കി അനുകരിക്കാന്‍ ശ്രമിച്ചു. എന്തൊരു ദിവസമായിരുന്നു അത്. മനോഹരമായ ഒരു ജന്മദിനം സാറിന് നേരുന്നു. ആയുര്‍ ആരോഗ്യത്തോടെ മുന്നോട്ടുപോകാന്‍ സാധിക്കട്ടെ-സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

റൊണാള്‍ഡോയ്ക്ക് നേടാനാകാത്ത റൂണിയുടെ യുണൈറ്റഡിലെ റെക്കോഡ് തകര്‍ത്ത് ഗ്രീന്‍വുഡ്റൊണാള്‍ഡോയ്ക്ക് നേടാനാകാത്ത റൂണിയുടെ യുണൈറ്റഡിലെ റെക്കോഡ് തകര്‍ത്ത് ഗ്രീന്‍വുഡ്

sunilgavaskar

വിവിഎസ് ലക്ഷ്മണനും ട്വിറ്ററിലൂടെയാണ് ആശംസ അറിയിച്ചത്. ഇതിഹാസ താരം സുനില്‍ ഗവാസ്‌കറിന് ജന്മദിനാശംസകള്‍.ഇക്കാലമത്രെയും എന്നെ പ്രചോദിപ്പിച്ച സാറിന് നന്ദി. കുറച്ചുവര്‍ഷങ്ങളായി അങ്ങയോടൊപ്പം കമന്ററി ബോക്‌സില്‍ സമയം ചിലവിടാന്‍ സാധിച്ചത് വലിയ സന്തോഷം. മുന്നോട്ട് മികച്ച വര്‍ഷങ്ങള്‍ ആശംസിക്കുന്നു-ലക്ഷ്മണ്‍ കുറിച്ചു. മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജും ഗവാസ്‌കറിന് ആശംസ നേര്‍ന്നു. ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്‌കര്‍ സാറിന് ജന്മദിനാശംസകള്‍. ഇന്ത്യയുടെ മികച്ച ഓപ്പണറും കമന്റേറ്ററും അസാമാന്യ കരിയറുമുളള ആളാണ് താങ്കളെന്നാണ് മിതാലി കുറിച്ചത്.

സുനില്‍ ഗവാസ്‌കറിന്റെ കരിയറിലെ നേട്ടങ്ങള്‍ വിവരിച്ചാണ് ബിസിസിഐ ആശംസ നേര്‍ന്നത്. ലോകകപ്പ് ജേതാവ്, ടെസ്റ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരം, അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്നീ നേട്ടങ്ങള്‍ കുറിച്ചാണ് ബിസിസിഐ ആശംസിച്ചത്. രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, വിരാട് കോലി, ഉമേഷ് യാദവ്, മുഹമ്മദ് കൈഫ്, മനോജ് തിവാരി തുടങ്ങിയവരും ട്വിറ്ററിലൂടെ ഗവാസ്‌കറിന് ആശംസ നേര്‍ന്നു.

1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ഗവാസ്‌കര്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ പേസര്‍മാരെ നേരിട്ട് അരങ്ങേറ്റ പരമ്പരയില്‍ അദ്ദേഹം അടിച്ചെടുത്തത് 774 റണ്‍സാണ്. പരമ്പര 1-0ന് ഇന്ത്യ വിജയിക്കുകയും ചെയ്തു. ഇന്ത്യക്കുവേണ്ടി 125 ടെസ്റ്റില്‍ നിന്ന് 10122 റണ്‍സും 108 ഏകദിനത്തില്‍ നിന്ന് 3092 റണ്‍സുമാണ് ഗവാസ്‌കര്‍ നേടിയത്. 348 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 25834 റണ്‍സും ഗവാസ്‌ക്കറിന്റെ പേരിലുണ്ട്.

Story first published: Friday, July 10, 2020, 16:18 [IST]
Other articles published on Jul 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X