വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഷ്ട്രീയ അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ഗംഭീര്‍; ഇനി പുതിയ ഇന്നിങ്‌സ്

നാലു ലക്ഷത്തിനടുത്ത് ഭൂരിപക്ഷവുമായി ഗംഭീർ

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന് ഒട്ടേറെ ജയം നേടിക്കൊടുത്ത ഗൗതം ഗംഭീറിന് രാഷ്ട്രീയ അരങ്ങേറ്റത്തില്‍ തന്നെ ഗംഭീരമായ തുടക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് ദില്ലിയില്‍നിന്നും മത്സരിച്ച മുന്‍ ഇന്ത്യന്‍ താരം നാലു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്കാണ് ജയം സ്വന്തമാക്കിയത്. ബിജെപി ടിക്കറ്റില്‍ മത്സരിച്ചതാരം 3.91 ലക്ഷം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ അര്‍വിന്ദര്‍ സിങ് ലൗലിയെ പരാജയപ്പെടുത്തി.

gautamgambhir

മണ്ഡലത്തില്‍നിന്നും 50 ശതമാനത്തിലേറെ വോട്ടുകള്‍ പിടിക്കാന്‍ ഗംഭീറിന് കഴിഞ്ഞു. ഗംഭീര്‍ ഏഴുലക്ഷത്തിനടുത്ത് വോട്ടുകള്‍ നേടിയപ്പോള്‍ ലൗലിക്ക് മുന്നുലക്ഷത്തോളം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. വിവാദങ്ങളാല്‍ സമ്പന്നമായിരുന്നു ഗംഭീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. വനിതാ എതിര്‍സ്ഥാനാര്‍ഥിയെ അധിക്ഷേപിക്കുന്ന ലഘുലേഖ വിതരണം ചെയ്തതായി ഗംഭീറിനെതിരെ ആരോപണമുണ്ടായിരുന്നു. കൂടാതെ ഡ്യൂപ്പിനെ ജീപ്പിന് മുകളില്‍ കയറ്റി വാഹനത്തിനുള്ളിലെ തണുപ്പിലിരിക്കുന്ന ഗംഭീറിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗ്വാര്‍ഡിയോള യുവന്റസിലേക്ക്; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ട്രാന്‍സ്ഫര്‍മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗ്വാര്‍ഡിയോള യുവന്റസിലേക്ക്; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ട്രാന്‍സ്ഫര്‍

വിവാദങ്ങളുണ്ടായിട്ടും രാജ്യതലസ്ഥാനത്ത് ആദ്യ അങ്കത്തിനിറങ്ങിയ ഗംഭീറിന് പിഴച്ചില്ല. രണ്ട് ലോകകപ്പ് ഫൈനലുകളില്‍ നിര്‍ണായക ഇന്നിങ്‌സ് കാഴ്ചവെച്ച് ഇന്ത്യയുടെ ജയത്തില്‍ പ്രധാന പങ്കുവഹിച്ച ഗംഭീറിന്റെ രാഷ്ട്രീയ ഇന്നിങ്‌സ് എത്തരത്തിലുള്ളതാണെന്ന് വരും നാളുകളില്‍ അറിയാം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തെങ്കിലും പൂര്‍ണ പരാജയമായിരുന്നു. ക്രിക്കറ്റില്‍ നിന്നും രാഷ്ട്രയത്തില്‍ ശോഭിച്ചവരും അധികമില്ല. അതുകൊണ്ടുതന്നെ ഗംഭീറിന്റെ രാഷ്ട്രീയ ഇന്നിങ്‌സ് എത്രമാത്രം ഫലപ്രദമാകുമെന്നിതില്‍ മുന്‍ സഹതാരങ്ങള്‍ക്കും ആകാംഷയുണ്ട്.

Story first published: Friday, May 24, 2019, 8:46 [IST]
Other articles published on May 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X