വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗംഭീര്‍ ശരിയല്ല!! ടീമിലെ ഏറ്റവം മോശം സ്വഭാവം... മുന്‍ ഇന്ത്യന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍

ധോണിയെ പുകഴ്ത്തി പാഡി അപ്റ്റണ്‍

By Manu
ഇന്ത്യൻ ടീമിലെ ഏറ്റവും മോശം സ്വഭാവം ഗംഭീറിന്

ദില്ലി: ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായ ഗൗതം ഗംഭീര്‍ മികച്ച ക്രിക്കറ്റര്‍ ആണെന്ന കാര്യത്തില്‍ എതിരഭിപ്രായമുണ്ടാവില്ല. കാരണം രാജ്യത്തിനായി ഗംഭീര പ്രകടനങ്ങളാണ് താരം നടത്തിയിട്ടുണ്ട്. ഇന്ത്യ ചാംപ്യന്‍മാരായ രണ്ടു ലോകകപ്പുകളുടെ ഫൈനലിലും ഗംഭീറായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍. അടുത്തിടെ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞ് രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്‌സിനു തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹം.

ആദ്യം കോലി, ഇപ്പോള്‍ റസ്സല്‍... രൂക്ഷ വിമര്‍ശനവുമായി ഗംഭീര്‍, എന്തും പറയാമെന്നോ? ആദ്യം കോലി, ഇപ്പോള്‍ റസ്സല്‍... രൂക്ഷ വിമര്‍ശനവുമായി ഗംഭീര്‍, എന്തും പറയാമെന്നോ?

ഇന്ത്യന്‍ ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷനിങ് കോച്ച് പാഡി അപ്റ്റണ്‍ ഗംഭീറിനെക്കുറിച്ച് ഞെട്ടിക്കുന്ന ചില കാര്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ ആത്മകഥയിലാണ് ഗംഭീറിന്റെ മാനസികാവസ്ഥയെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്.

മോശം വ്യക്തിത്വം

മോശം വ്യക്തിത്വം

മാനസികമായി ഏറ്റവും അസ്ഥിരമായ വ്യക്തിത്വതമുള്ള താരമാണ് ഗംഭീറെന്ന് അപ്റ്റണ്‍ പറയുന്നു. ഗംഭീറിന്റെ മാനസികാവസ്ഥ വളരെ നെഗറ്റീവാണ്. മാത്രമല്ല ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനു കുറവാണെന്നും അപ്റ്റണ്‍ കുറിച്ചു.
സ്വഭാവത്തില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടും ബാറ്റ്‌സ്മാനായി മാറാന്‍ ഗംഭീറിനു സാധിച്ചത് വലിയ കാര്യമാണെന്നും അപ്റ്റണ്‍ ചൂണ്ടിക്കാട്ടി. ദി ബെയര്‍ഫൂട്ട് കോച്ചെന്ന പുസ്‌കത്തിലാണ് അപ്റ്റണിന്റെ വെളിപ്പെടുത്തല്‍.

ഏറ്റവും ദുര്‍ബലനായ വ്യക്തി

ഏറ്റവും ദുര്‍ബലനായ വ്യക്തി

താന്‍ ഒരുമിച്ച് ജോലി ചെയ്തതില്‍ വച്ച് മാനസികമായി ഏറ്റവും ദുര്‍ബലമായ വ്യക്തിത്വത്തിന് ഉടമയാണ് ഗംഭീറെന്നു അപ്റ്റണ്‍ പുസ്തകത്തില്‍ പറയുന്നു. ഗംഭീറിനൊപ്പം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സെഞ്ച്വറി നേടിയാല്‍പ്പോലും അദ്ദേഹത്തെ സംതൃപ്തനായി കാണാന്‍ കഴിയില്ല.
മാനസികമായി പല പ്രശ്‌നങ്ങളുമുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ തന്നെയാണ് ഗംഭീറെന്ന് അപ്റ്റണ്‍ പറയുന്നു. 2011ലെ ലോകകപ്പ് ഫൈനലില്‍ ടോപ്‌സ്‌കോററായി തന്റെ മിടുക്ക് ഗംഭീര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചതായും അദ്ദേഹം പുസ്‌കത്തില്‍ കുറിച്ചു.

ഗംഭീറിന്റെ പ്രതികരണം

ഗംഭീറിന്റെ പ്രതികരണം

അപ്റ്റണ്‍ തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഗംഭീറിനെ അസ്വസ്ഥനാക്കിയിട്ടില്ല. ഇന്ത്യന്‍ ടീമില്‍ തുടരണമെന്നും ലോകത്തിലെ ഏറ്റവും മികച്ചവനാണമെന്നുമുള്ള ആഗ്രഹം മാത്രമാണ് തനിക്കുണ്ടായിരുന്നതെന്ന് ഗംഭീര്‍ വ്യക്തമാക്കി. അതുകൊണ്ടാണ് സെഞ്ച്വറി നേടിയാല്‍ പോലും തനിക്കു സംതൃപ്തി ലഭിക്കാതിരുന്നത്. അപ്റ്റണ്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റായി ഒന്നും കാണുന്നില്ല. സ്വന്തം പ്രകടനം ഏറ്റവും മികച്ച നിലയിലേക്കു കൊണ്ടുവരാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ധോണിയെ പുകഴ്ത്തി

ധോണിയെ പുകഴ്ത്തി

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് അപ്റ്റണുള്ളത്. വികാരങ്ങളെ നിയന്ത്രിക്കാന്‍ അസാധാരണ മിടുക്കുള്ള ക്രിക്കറ്ററാണ് ധോണിയെന്നാണ് അപ്റ്റണിന്റെ അഭിപ്രായം. ധോണിയെന്ന വ്യക്തിയോടും ക്രിക്കറ്ററോടുമുള്ള എല്ലാ ആദരവോടും കൂടിയാണ് ഇക്കാര്യം പറയുന്നത്. വികാരത്തിന് കീഴടങ്ങുന്നയാളല്ല ധോണി. എന്തും നിയന്ത്രിക്കാന്‍ അദ്ദേഹത്തിനു കഴിയും. അതു ജന്മസിദ്ധമായി തന്നെ ലഭിച്ച ഒരു കഴിവാണെന്നും അപ്റ്റണ്‍ വിശദീകരിക്കുന്നു.

Story first published: Thursday, May 2, 2019, 12:13 [IST]
Other articles published on May 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X