വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ എന്നെ കീഴടക്കിയിരിക്കുന്നു; ആര്‍സിബിയുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് ഗംഭീര്‍

മുംബൈ: ലോകമാകെ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സ്തംഭിച്ചിരിക്കുകയാണ്. കായിക മേഘലയെടക്കം മിക്ക മേഘലകളെയും വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും കൊറോണ ബാധിതരെ സഹായിക്കാന്‍ സംഭാവനകളെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായിരുന്ന ഗൗതം ഗംഭീറും കഴിഞ്ഞ ദിവസം സംഭാവന നല്‍കിയ കൈയടി നേടിയിരുന്നു. തന്റെ രണ്ട് വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് എം പി കൂടിയാണ് ഗംഭീര്‍ മാതൃകയായത്. ഗംഭീറിന്റെ പ്രവര്‍ത്തിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേര്‍ ഗംഭീറിന്റെ നല്ല മനസിനെ അഭിനന്ദിച്ചു. ഇതിനിടെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തങ്ങളുടെ വെബ്‌സൈറ്റിലൂടെ ഗംഭീറിനെ അഭിനന്ദിച്ചിരുന്നു. ഗംഭീറിനെക്കുറിച്ച് ആര്‍ട്ടിക്കിള്‍ തയ്യാറാക്കിയാണ് ആര്‍സിബി താരത്തിന്റെ നല്ല മാതൃകയെ പ്രശംസിച്ചത്. ഇതിന് നന്ദി അറിയിച്ചിരിക്കുകയാണ് ഗംഭീര്‍. നിങ്ങള്‍ എനിക്ക് മുകളില്‍ വിജയം നേടിയിരിക്കുന്നുവെന്നാണ് ആര്‍സിബിയുടെ ആര്‍ട്ടിക്കിളിനെക്കുറിച്ച് ഗംഭീര്‍ പ്രതികരിച്ചത്. നിങ്ങളോട് തോല്‍ക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. എന്നാല്‍ ഇന്ന് ഈ പ്രശംസയിലൂടെ നിങ്ങള്‍ എന്നെ കീഴടക്കിയിരിക്കുന്നുവെന്നാണ് ഗംഭീര്‍ ട്വിറ്ററിലൂടെ കുറിച്ചത്. ഐപിഎല്ലില്‍ കളിക്കവെ ഗംഭീര്‍ ഏറ്റവും കൂടുതല്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ടീമാണ് ബംഗളൂരു. ബംഗളൂരു നായകന്‍ വിരാട് കോലിയുമായി ഒരിക്കല്‍ ഗംഭീര്‍ കൈയ്യാങ്കളിയുടെ വക്കുവരെയെത്തിയിരുന്നു.

gautam-gambhir

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ ഐപിഎല്‍ കിരീടം ചൂടിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് തിരികെപ്പോയ ഗംഭീര്‍ മോശം ഫോമിനെത്തുടര്‍ന്ന് നായകസ്ഥാനം ഒഴിഞ്ഞ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെയും വന്‍ തുക സംഭാവന നല്‍കി ഗംഭീര്‍ മാതൃകയായിട്ടുണ്ട്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് ഗംഭീര്‍ പ്രശംസ നേടിയിരുന്നു. തന്റെ ഫൗണ്ടേഷനിലൂടെ ആരോരുമില്ലാത്ത നിരവധി ആളുകള്‍ക്ക് തുണയാകാനും ഗംഭീറിന് സാധിച്ചു. 38കാരനായ ഗംഭീര്‍ ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. ഇന്ത്യക്കുവേണ്ടി 58 ടെസ്റ്റില്‍ നിന്ന് 4154 റണ്‍സും 147 ഏകദിനത്തില്‍ നിന്ന് 5238 റണ്‍സും 37 ടി20യില്‍ നിന്ന് 932 റണ്‍സും ഗംഭീര്‍ നേടിയിട്ടുണ്ട്. 154 ഐപിഎല്ലില്‍ നിന്നായി 4218 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ 51 കോടി രൂപ കഴിഞ്ഞ ദിവസം സംഭാവന നല്‍കിയിരുന്നു. വിരാട് കോലിയും എം എസ് ധോണിയും സുരേഷ് റെയ്‌നയുമെല്ലാം സംഭാവന ചെയ്തിട്ടുണ്ട്.

Story first published: Saturday, April 4, 2020, 12:24 [IST]
Other articles published on Apr 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X