ലോകകപ്പിലെ നാലാം നമ്പറില്‍ ഈ താരത്തെ കളിപ്പിക്കണമെന്ന് ഗൗതം ഗംഭീര്‍; ഇല്ലെങ്കില്‍ പണികിട്ടും
ദില്ലി: ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമയിട്ടില്ല. ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്ത മറുപടിയാണ് നല്‍കുന്നത്. നാലാം നമ്പറില്‍ കളിക്കാവുന്ന മൂന്ന് കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആരായിരിക്കും സ്ഥിരതയോടെ കളിക്കുകയെന്നത് പരിശീലകനും ക്യാപ്റ്റനും തലവേദനയാണ്.
ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് നാലാം നമ്പറിലെ ബാറ്റിങ്. അതുകൊണ്ടുതന്നെയാണ് ഇതേക്കുറിച്ച് മാധ്യമങ്ങളും മുന്‍ കളിക്കാരും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതും. അതേസമയം, നാലാം നമ്പറിനെക്കുറിച്ച് തങ്ങള്‍ക്ക് ആധിയൊന്നുമില്ലെന്നാണ് പരിശീലകന്‍ രവി ശാസ്ത്രിയുടെ പ്രതികരണം. ഇപ്പോഴിതാ ആ സ്ഥാനത്ത് ആരെ കളിപ്പിക്കണമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുന്‍താരം ഗൗതം ഗംഭീര്‍.

നാലാം നമ്പര്‍ ഏറെ പ്രാധാന്യമുള്ളത്
ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാന് ഏറെ പ്രാധാന്യമുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. ആദ്യ രണ്ടോ മൂന്നോ വിക്കറ്റ് എളുപ്പത്തില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ട ഉത്തരവാദിത്വം നാലാം നമ്പര്‍ ബാറ്റ്‌സ്മാന് ആയിരിക്കും. അതുകൊണ്ടുതന്നെ ആ സ്ഥാനത്ത് ഏറ്റവും മികച്ച ഒരു കളിക്കാരനെ കളിപ്പിക്കാന്‍ തയ്യാറാകണമെന്ന് ഗംഭീര്‍ വ്യക്തമാക്കി.

നാലാം നമ്പറില്‍ കെഎല്‍ രാഹുല്‍
ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ കെ എല്‍ രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിക്കണം. ഗംഭീറിന്റെ ടെക്‌നിക്കുകള്‍ മികച്ചതാണ്. മധ്യനിരയുമായും വാലറ്റവുമായും കൂട്ടുകെട്ടുണ്ടാക്കാന്‍ രാഹുലിന് കഴിയും. രാഹുല്‍ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള താരം കൂടിയാണ്. ഏത് പൊസിഷനിലും കളിക്കാന്‍ രാഹുലിന് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗംഭീര്‍ പറഞ്ഞു.

പേസ് ബൗളറുടെ അഭാവം ബാധിക്കും
ദീര്‍ഘനാള്‍ ആ സ്ഥാനത്ത് കളിപ്പിച്ചിരുന്ന അമ്പാട്ടി റായിഡുവിനെ ലോകകപ്പില്‍ തഴിഞ്ഞതിനെയും മുന്‍ ലോകകപ്പ് താരം വിമര്‍ശിച്ചു. ഇന്ത്യന്‍ ടീമില്‍ ഒരു മികവുള്ള ഫാസ്റ്റ് ബൗളറുടെ അഭാവം കൂടിയുണ്ടെന്നാണും താരം ചൂണ്ടിക്കാട്ടി. ബുംറയും ഷമിയും ഭുവനേശ്വറും കൂടാതെ മറ്റൊരാള്‍ കൂടി ആവശ്യമായിരുന്നു. ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും വിജയ് ശങ്കറിനും ആ വിടവ് നികത്താനാകില്ലെന്നും ഗംഭീര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications