വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യം കോലി, ഇപ്പോള്‍ റസ്സല്‍... രൂക്ഷ വിമര്‍ശനവുമായി ഗംഭീര്‍, എന്തും പറയാമെന്നോ?

ഗംഭീറിന്റെ കീഴില്‍ രണ്ടു കിരീടങ്ങള്‍ കെകെആര്‍ നേടിയിട്ടുണ്ട്

By Manu
രൂക്ഷ വിമര്‍ശനവുമായി ഗംഭീര്‍

ദില്ലി: ഐപിഎല്ലില്‍ മികച്ച തുടക്കത്തിനു ശേഷം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ ഇപ്പോള്‍ തുലാസിലാണ്. രണ്ടു മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ 10 പോയിന്റുമായി ആറാമതാണ് കെകെആര്‍. ഇനിയുള്ള രണ്ടു കളികളിലും ജയിച്ചാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുള്ളൂ.

സ്‌പെയിനിന്റെയും റയല്‍ മാഡ്രിഡിന്റെയും ഇതിഹാസ ഗോള്‍കീപ്പര്‍ കസിയസിന് ഹൃദയാഘാതം സ്‌പെയിനിന്റെയും റയല്‍ മാഡ്രിഡിന്റെയും ഇതിഹാസ ഗോള്‍കീപ്പര്‍ കസിയസിന് ഹൃദയാഘാതം

കെകെആറിന്റെ ഈ സീസണിലെ ഹീറോയായി മാറിയ വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. റസ്സലിന്റെ ഒരു കമന്റാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. ഐപിഎല്ലിനിടെ ഇതു രണ്ടാം തവണയാണ് ഗംഭീര്‍ ഒരു കളിക്കാരനെതിരേ രംഗത്തുവരുന്നത്. നേരത്തേ ആര്‍സിബി നായകന്‍ വിരാട് കോലിയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

റസ്സലിന്റെ വാക്കുകള്‍

റസ്സലിന്റെ വാക്കുകള്‍

കെകെആര്‍ ടീമിനുള്ളിലെ അന്തരീക്ഷത്തെക്കുറിച്ച് റസ്സല്‍ പറഞ്ഞ കാര്യങ്ങളാണ് ഗംഭീറിനെ പ്രകോപിതനാക്കിയത്. സത്യസന്ധമായി പറഞ്ഞാല്‍ ടീമിലെ താരങ്ങള്‍ക്കു ജയിക്കാനുള്ള പാഷന്‍ നഷ്ടമായിരിക്കുന്നു. ഒന്നിനു പിറകെ ഒന്നായി ടീം മല്‍സരം തോറ്റു കൊണ്ടിരുന്നപ്പോള്‍ താന്‍ നിരാശനായി പലപ്പോഴും മുറിക്കുള്ളില്‍ തന്നെ ഇരിക്കുകയായിരുന്നു.
ചിലരെ ഇതു ബാധിക്കില്ലായിരിക്കാം. എന്നാല്‍ താന്‍ അതു പോലെയല്ല. ടീമിനു ഇങ്ങനെ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുമ്പോള്‍ ഒരിക്കലും പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്നും റസ്സല്‍ വെളിപ്പെടുത്തിയിരുന്നു.

നിര്‍ഭാഗ്യകരമെന്ന് ഗംഭീര്‍

നിര്‍ഭാഗ്യകരമെന്ന് ഗംഭീര്‍

റസ്സലിന്റെ വാക്കുകളെ നിര്‍ഭാഗ്യകരമെന്നാണ് ഗംഭീര്‍ വിശേഷിപ്പിച്ചത്. ഐപിഎല്ലിലെ ആദ്യ മൂന്നു വര്‍ഷത്തെ പ്രകടനം കൊണ്ടു തന്നെ മഹത്തായ ഒരു പാരമ്പര്യം സൃഷ്ടിച്ചെടുക്കാന്‍ കെകെആറിനായിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെയാണ് ഇത്തരമൊരു നിലയിലേക്കുയരാന്‍ കെകെആറിനു കഴിഞ്ഞത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഇതിനായി രക്തവും ഹൃദയവും ആത്മാവും തങ്ങള്‍ സമര്‍പ്പിച്ചതായും ഗംഭീര്‍ വിശദമാക്കി.
ഇപ്പോള്‍ ചില താരങ്ങള്‍ ടീമിന്റെ സംസ്‌കാരത്തെക്കുറിച്ച് തുറന്നടിച്ചു രംഗത്തു വന്നിരിക്കുന്നു. ഈ അന്തരീക്ഷം ഒട്ടും സന്തോഷം നല്‍കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ കാര്യങ്ങളും കെകെആറിന് ശരിയായി വരട്ടെയെന്നു ആശംസിക്കുന്നു. അവര്‍ ഏറ്റവും മികച്ചവരാവണമെന്നാണ് ആഗ്രഹമെന്നും ഗംഭീര്‍ പറഞ്ഞു.

ഏഴു വര്‍ഷം കെകെആറിനൊപ്പം

ഏഴു വര്‍ഷം കെകെആറിനൊപ്പം

ഐപിഎല്ലില്‍ ഏഴു സീസണുകളാണ് ഗംഭീര്‍ കെകെആറിനായി കളിച്ചത്. 2011ലെ ലേലത്തിലാണ് അദ്ദേഹം കെകെആറിന്റെ ഭാഗമായത്. ഗംഭീറിന്റെ കരിയറിലെ സുവര്‍ണകാലമായിരുന്നു കെകെആറിനൊപ്പമുള്ള വര്‍ഷങ്ങള്‍. ടീമിനൊപ്പം ചേര്‍ന്ന് രണ്ടാം സീസണില്‍ തന്നെ കിരീടം കന്നിക്കിരീടം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 2012 സീസണിലെ ഫൈനലില്‍ സിഎസ്‌കെയെ തകര്‍ത്തായിരുന്നു കെകെആറിന്റെ കിരീടവിജയം.
പിന്നീട് 2014ലും കെകെആറിനെ ചാംപ്യന്‍മാരാക്കാന്‍ ഗംഭീറിനു കഴിഞ്ഞു. കെകെആറിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്.

Story first published: Thursday, May 2, 2019, 10:08 [IST]
Other articles published on May 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X