വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഞാന്‍ കണ്ട മികച്ച നായകന്മാരില്‍ ഒരാള്‍', ധോണിക്ക് ആശംസ നേര്‍ന്ന് ഗാരി കേഴ്‌സ്റ്റണ്‍

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറെ സങ്കടപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു മുന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ സ്വപ്‌ന തുല്യമായ നേട്ടങ്ങളിലേക്ക് നയിക്കാന്‍ ധോണിക്ക് സാധിച്ചു. 2007ലെയും 2011ലെയും ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടമാണ് ധോണി ഇന്ത്യയുടെ അലമാരയിലെത്തിച്ചത്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോള്‍ പരിശീലകനായിരുന്ന ഗാരി കേഴ്സ്റ്റണ്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന കോച്ച് ധോണിയെ കുറിച്ച് | Oneindia Malayalam

താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണ് ധോണിയെന്നാണ് ഗാരി കേഴ്‌സറ്റണ്‍ അഭിപ്രായപ്പെട്ടത്. 52കാരനായ ഗാരി കേഴ്‌സറ്റണ്‍ 2008-2011 വരെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചത്. ട്വിറ്റില്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് കേഴ്‌സറ്റണിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു' ലോകത്തിലെ മികച്ച നായകന്മാരില്‍ ഒരാളോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നു.

msdhoniandgarykirsten

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം മനോഹരമായ നിരവധി ഓര്‍മകള്‍ തന്നതിന് എംഎസിന് നന്ദി'. കുറിപ്പിനോടൊപ്പം പരിശീലകനായിരിക്കെ ധോണിയുമായുള്ള മൂന്ന് ചിത്രങ്ങളും കേഴ്‌സറ്റണ്‍ പങ്കുവെച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലങ്ങളിലൊന്നായിരുന്നു കേഴ്സ്റ്റണ്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന സമയം. മികച്ച സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഒരുമിച്ച് ഇന്ത്യക്കുണ്ടായിരുന്നു. നായകനെന്ന നിലയില്‍ ധോണിയും തിളങ്ങിയതോടെ നിരവധി നേട്ടങ്ങള്‍ ഈ സമയത്ത് ഇന്ത്യ സ്വന്തമാക്കി.

2010ല്‍ കേഴ്‌സറ്റണ്‍ പരിശീലകനായിരിക്കുമ്പോഴാണ് ഇന്ത്യ ഏഷ്യാ കപ്പ് നേടുന്നത്. തൊട്ടടുത്ത വര്‍ഷം ഇന്ത്യയുടെ 28വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിക്കാനും കേഴ്സ്റ്റണായി. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന കേഴ്‌സറ്റണ് ഇന്ത്യന്‍ താരങ്ങളുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്.

ധോണിയുടെ വിരമിക്കലിനെ യുഗാന്ത്യമെന്നാണ് പലരും വിശേഷിപ്പിച്ചത്. നേട്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും നായകന്‍ ധോണിതന്നെയാണ്. ഇന്ത്യയെ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്തെത്തിക്കാനും ധോണിക്ക് സാധിച്ചിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിലും നായകനെന്ന നിലയിലും ധോണി നേടിയെടുത്ത റെക്കോഡുകള്‍ ആരെയും മോഹിപ്പിക്കുന്നതാണ്.

2014ല്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി വൈകാതെ ഏകദിന നായകസ്ഥാനവും കോലിക്കായി ഒഴിഞ്ഞുകൊടുത്തു. 2019ലെ ഏകദിന ലോകകപ്പ് സെമിയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്ന ധോണി ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലനത്തിന് ചെന്നൈയിലെത്തിയതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Monday, August 17, 2020, 16:52 [IST]
Other articles published on Aug 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X