Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗരേത് ബെയ്ല്‍ റയല്‍ മാഡ്രിഡ് വിടുന്നു; റെക്കോര്‍ഡ് പ്രതിഫലത്തിന് ചൈനീസ് ലീഗിലേക്ക്

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ അവഗണനയില്‍ മനംമടുത്ത് സൂപ്പര്‍താരം ഗരേത് ബെയ്ല്‍ ക്ലബ്ബ് വിടുന്നു. പരിശീലകന്‍ സിനദിന്‍ സിദാന്‍ ഗെയ്‌ലിനോട് ക്ലബ്ബ് വിടുന്നതാണ് നല്ലതെന്ന് പറഞ്ഞതോടെ താരം മറ്റു ടീമുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. സൂചനകള്‍ ശരിയാണെങ്കില്‍ വെയ്ല്‍സ് വിങ്ങര്‍ ചൈനീസ് സൂപ്പര്‍ ലീഗ് ടീമായ ജിങ്‌സു സണിങ്ങുമായി കരാറിലേര്‍പ്പെടും. അടുത്തദിവസം തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കും.

മൂന്നു വര്‍ഷത്തെ കരാറിലാണ് ഗെയ്ല്‍ ലക്ഷ്യം വെക്കുന്നത്. ആഴ്ചയില്‍ 8 കോടിയോളം രൂപ പ്രതിഫലത്തിനായിരിക്കും കൂടുമാറ്റമെന്നാണ് റിപ്പോര്‍ട്ട്. ആറു സീസണുകളിലായി റയല്‍ മാഡ്രിഡില്‍ കളിക്കുന്ന താരം 4 ചാമ്പ്യന്‍സ് ലീഗ് കിരീടം ടീമിനൊപ്പം സ്വന്തമാക്കിയിരുന്നു. ഒരു ലാ ലീഗ കിരീടനേട്ടത്തിലും ഗെയ്ല്‍ പങ്കാളിയായി. ബെയ്ല്‍ ടീമിനവേണ്ടി എന്നാണ് കളിക്കാനിറങ്ങുകയെന്നകാര്യത്തില്‍ ചൈനീസ് ക്ലബ്ബ് അറിയിച്ചിട്ടില്ല.

garethbale

ജിങ്‌സുവുമായി കരാറിലേര്‍പ്പെട്ടതിനുശേഷം ഗെയ്ല്‍ ഇറ്റാലിയന്‍ സീരി എ യില്‍ കളിക്കാനുള്ള സാധ്യതയേറെയാണ്. ജിങ്‌സു ക്ലബ്ബിന്റെ ഉടമസ്ഥതയിലാണ് ഇന്റര്‍മിലാന്‍ ക്ലബ്ബിന്റെ പകുതിയിലധികം ഷെയറുകളും. ജിങ്‌സുവുമായി കരാറിലേര്‍പ്പെട്ടതിനുശേഷം താരത്തെ ലോണില്‍ ഇറ്റാലിയന്‍ ടീമിലേക്ക് മാറ്റാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളുകളായി മികച്ച ഫോമില്‍ കളിക്കാന്‍ കഴിയാത്ത ബെയ്‌ലിനെ റയല്‍ ഈ സീസണില്‍ ഒഴിവാക്കുമെന്ന് നേരത്തെതന്നെ ഉറപ്പായിരുന്നു.

Story first published: Sunday, July 28, 2019, 16:55 [IST]
Other articles published on Jul 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+