മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയ ചരിത്രത്തിലെ ഏറ്റവും ആവേശോജ്വലമായ കിരീടമാണ് 2002ലെ നാറ്റ് വെസ്റ്റ് ട്രോഫി കിരീടം. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തി 326 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ ഇന്ത്യ മറികടന്നപ്പോള്‍ ഗ്യാലറിയിലിരുന്ന് ജേഴ്‌സിയൂരി വീശി ആഹ്ലാദിച്ച ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ മുഖം അത്ര പെട്ടെന്നൊന്നും ക്രിക്കറ്റ് ലോകം മറക്കാനിടയില്ല. ഇപ്പോഴിതാ അന്നത്തെ ഫൈനല്‍ മത്സരത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നാറ്റ്‌വെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്ന അജയ് രാത്ര.
ഫൈനല്‍ മത്സരത്തില്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ഒരേ സന്ദേശമാണ് സഹ താരങ്ങള്‍ക്ക് നല്‍കിയതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'നമ്മള്‍ നമ്മുടെ സ്വാഭാവികമായ രീതിക്ക് കളിക്കുക.എങ്ങോട്ടാണ് മത്സരം പോകുന്നതെന്ന് നമുക്ക് നോക്കാം.സീനിയര്‍ താരങ്ങളുടെ ഈ വാക്കുകളാണ് യുവതാരങ്ങള്‍ക്ക് പ്രചോദനമായത്-അജയ് രാത്ര പറഞ്ഞു.

അന്നത്തെ സമയത്ത് 250-275 എന്നത് ഏകദിനത്തിലെ വിജയിക്കാവുന്ന സ്‌കോറാണ്. അന്നത്തെ സാഹചര്യത്തില്‍ ഇന്ത്യക്ക് വിദേശ മൈതാനങ്ങളില്‍ വലിയ വിജയക്കണക്കുകളൊന്നും ഇല്ലായിരുന്നു. അപ്പോഴാണ് 326 എന്നൊരു വലിയ വിജയ ലക്ഷ്യം മുന്നിലെത്തുന്നത്. സ്വാഭാവികമായും അല്‍പ്പം സമ്മര്‍ദ്ദം തോന്നും. ഇത് മനസിലാക്കിയാണ് സച്ചിനും ഗാംഗുലിയും ദ്രാവിഡും മുന്നോട്ടുവന്നത്. ഇംഗ്ലണ്ടുപോലൊരു മികച്ച ടീമിനെതിരേ ഇത്രയും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുക പ്രയാസമാണ്.
ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരുന്നത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ അല്‍പ്പം നിരാശയുണ്ടായിരുന്ന ഡ്രസിങ് റൂം ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയതോടെ വീണ്ടും ഊര്‍ജസ്വലമായി.ശൈലിക്കനുസരിച്ച് കളിക്കാന്‍ അവര്‍ നല്‍കിയ ഉപദേശമാണ് യുവതാരങ്ങള്‍ കളത്തില്‍ സാധ്യമാക്കിയതെന്നും അജയ് രാത്ര പറഞ്ഞു.
ഗാംഗുലിയും സെവാഗും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും മുന്‍നിരയിലെ മറ്റുള്ളവര്‍ തകര്‍ന്നതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. പിന്നീട് കൈഫിന്റെയും യുവരാജിന്റെയും ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.അന്ന് ടീമിലില്ലാത്തതിനാല്‍ യുവരാജിനും കൈഫിനും വെള്ളം നല്‍കാന്‍ പോയിരുന്നു.
ഒരു പന്തില്‍ ഒന്നിന് മുകളില്‍ റണ്‍സ് ആ സമയത്ത് ആവിശ്യമായിരുന്നുവെന്നാണ് മൈതാനത്ത് അവര്‍ പറഞ്ഞത്. പുള്‍ ഷോട്ടും കവര്‍ ഡ്രൈവുമൊക്കെയായി കൈഫ് പിന്നീട് നിറഞ്ഞാടുന്നതാണ് കണ്ടത്. കൈഫിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സാണിതെന്നാണ് എന്റെ പ്രതീക്ഷയെന്നും അജയ് രാത്ര കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കുവേണ്ടി 6 ടെസ്റ്റില്‍ നിന്ന് 163 റണ്‍സും 12 ഏകദിനത്തില്‍ നിന്ന് 90 റണ്‍സുമാണ് ഹരിയാന സ്വദേശിയായ അജയ് രാത്രയുടെ ഇന്ത്യന്‍ ജഴ്‌സിയിലെ സമ്പാദ്യം.