For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് നിരയുടെ വളര്‍ച്ചയ്ക്ക് കാരണം എന്ത്? വെളിപ്പെടുത്തി ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിലെ പേസ് ബൗളര്‍മാര്‍ ഇന്ന് ഏത് മൈതാനത്തും കരുത്ത് കാട്ടാന്‍ കെല്‍പ്പുള്ളവരായി മാറിക്കഴിഞ്ഞു. ഫ്‌ളാറ്റ് പിച്ചുകളിലെ പുലികളും വിദേശ മൈതാനത്തെ എലികളുമായിരുന്ന ഇന്ത്യന്‍ പേസ് നിര ഇന്ന് എല്ലാ മൈതാനത്തും ഒരു പോലെ തിളങ്ങുന്നു. ബൗണ്‍സറുകള്‍ക്കൊണ്ടും പേസുകൊണ്ടും ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെല്ലാം മറുപടി കൊടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇന്ത്യയുടെ പേസ് നിരയുടെ വളര്‍ച്ച ഏവരേയും മോഹിപ്പിക്കുന്നതാണ്.

ഇപ്പോഴിതാ ഇന്ത്യയുടെ പേസ് ബൗളിങ് നിരയുടെ വളര്‍ച്ചയ്ക്ക് കാരണമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. കായിക ക്ഷമതയില്‍ വന്ന മാറ്റമാണ് ഇന്ത്യന്‍ പേസര്‍മാരുടെ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ഫിറ്റ്‌നസ് സൗകര്യങ്ങള്‍ മെച്ചപ്പെട്ടു.ഇന്ത്യന്‍ ടീമിലെ സംസ്‌കാരത്തില്‍ത്തന്നെ വലിയ മാറ്റമുണ്ടായി. പരിശീലകരും ഫിറ്റ്‌നസ് ട്രയിനന്‍മാരുമെല്ലാം ഒരുമിച്ച് നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.ഇത് വലിയ മാറ്റമാണ്-ഗാംഗുലി പറഞ്ഞു.

ganguly

നിലവിലെ താരങ്ങള്‍ക്ക് തങ്ങള്‍ മികച്ച പേസര്‍മാരാണെന്ന ആത്മവിശ്വാസം ഉണ്ടെന്നും ഗാംഗുലി പറഞ്ഞു. ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ഇന്ന് ടെസ്റ്റിലെ ഇന്ത്യയുടെ പ്രധാന പേസ് ബൗളര്‍മാര്‍. 2019ല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ മികച്ച പ്രകടനമായിരുന്നു ഇവര്‍ പുറത്തെടുത്തിരുന്നത്. ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നെങ്കിലും ബൗളര്‍മാരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

സൗരവ് ഗാംഗുലിയുടെ കാലത്ത് ജവഗന്‍ ശ്രാനാഥ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, അജിത് അഗാര്‍ക്കര്‍ തുടങ്ങിയവരായിരുന്നു പ്രധാന പേസര്‍മാര്‍. ഈ പേസ്‌നിരയുമായാണ് ഇന്ത്യ 2003ലെ ലോകകപ്പ് ഫൈനല്‍ കളിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ ക്യാപ്റ്റന്‍മാരില്‍ ഒരാളായ ഗാംഗുലി 2000-2005 കാലയളവിലായി 49 ടെസ്റ്റിലും 1999-2005 കാലയളവിലായി 146 ഏകദിനത്തിലുമാണ് ഇന്ത്യയെ നയിച്ചത്. 2002ലെ നാറ്റ് വെസ്റ്റ് സീരിയസ് ഫൈനലില്‍ ഇംഗ്ലണ്ടുയര്‍ത്തിയ 326 വിജയലക്ഷ്യം ഇന്ത്യ മറികടന്നതും തുടര്‍ന്ന് ജേഴ്‌സിയൂരി വീശി ഗാംഗുലി നടത്തിയ ആഘോഷവും ആരാധകര്‍ ഇന്നും മറക്കാത്ത ഓര്‍മകളാണ്.

ഇന്ത്യക്കുവേണ്ടി 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 32 വിക്കറ്റും 311 ഏകദിനത്തില്‍ നിന്നായി 11363 റണ്‍സും 100 വിക്കറ്റും ഗാംഗുലിയുടെ പേരിലുണ്ട്. 59ഐപിഎല്‍ കളിച്ച ഗാംഗുലി 1349 റണ്‍സും 10 വിക്കറ്റും അക്കൗണ്ടിലാക്കി. ഗാംഗുലി ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്തെത്തിയതിന് പിന്നാലെ വലിയ പിന്തുണയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കുന്നത്. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കും ഗാംഗുലി മത്സരിച്ചേക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Story first published: Monday, July 6, 2020, 17:42 [IST]
Other articles published on Jul 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+