Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ പന്തിനെ ആവശ്യമുണ്ടോ?; സംശയമുണ്ട്, ഇതാ ഗാംഗുലിയുടെ ലോകകപ്പ് ടീം

ഹൈദരാബാദ്: ലോകകപ്പ് ക്രിക്കറ്റ് അടുത്തുവരവെ ഇന്ത്യന്‍ ടീമില്‍ ഏതൊക്കെ കളിക്കാര്‍ ഇടംപിടിക്കുമെന്നും ആരൊക്കെ പുറത്താകുമെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇന്ത്യന്‍ ടീമിലെ 12 അംഗങ്ങള്‍ ആരൊക്കെയാണെന്നത് സംബന്ധിച്ച് സെലക്ടര്‍മാര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ശേഷിക്കുന്ന കളിക്കാര്‍ക്കുവേണ്ടിയാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.

കഴിവു തെളിയിച്ച ഒരുപിടി താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നതാണ് സെലക്ടര്‍മാരെ കുഴപ്പത്തിലാക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഓള്‍റൗണ്ട് പ്രകടനങ്ങളിലുമെല്ലാം ഒന്നിലധികം താരങ്ങള്‍ പരിഗണനാ പട്ടികയിലുണ്ട്. കളിക്കാരെ ഉള്‍പ്പെടുത്തുന്നതും പുറത്താക്കുന്നുമെല്ലാം പിന്നീട് വിവാദത്തിനിടവെക്കുമെന്നതിനാല്‍ കളിക്കാരുടെ സെലക്ഷന്‍ സെലക്ടര്‍മാരെ സംബന്ധിച്ചിടത്തോളം സങ്കീര്‍ണമാണ്.


പന്ത് ലോകകപ്പില്‍ ആവശ്യമുണ്ടോ?

പന്ത് ലോകകപ്പില്‍ ആവശ്യമുണ്ടോ?

ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. യുവതാരമെന്ന നിലയില്‍ ഇന്ത്യയുടെ ഭാവിവാഗ്ദാനമാണ് താനെന്ന് പന്ത് ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, നിര്‍ണായക മത്സരങ്ങളില്‍ ടീമിനെ ജയിപ്പിക്കാനുള്ള പക്വത പന്തിനില്ല. സ്ഥിരതയില്ലായ്മയും പന്തിന് തിരിച്ചടിയാണ്.

പന്തിനെക്കുറിച്ച് സൗരവ് ഗാംഗുലി

പന്തിനെക്കുറിച്ച് സൗരവ് ഗാംഗുലി

പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍ക്കൊള്ളിക്കുന്നത് സംബന്ധിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. താരത്തിന്റെ പരിചയസമ്പത്തില്ലായ്മ ടീമിലേക്കുള്ള വഴി സുഗമമാക്കില്ലെന്നാണ് ഗാംഗുലി പറയുന്നത്. കേവലം മൂന്ന് ഏകദിന മത്സരങ്ങളില്‍ മാത്രമാണ് ഇതുവരെ പന്ത് കളിച്ചിട്ടുള്ളത്. ഇത്തരമൊരു കളിക്കാരനെ ലോകകപ്പില്‍ ടീമില്‍ ഉള്‍ക്കൊള്ളിക്കേണ്ടതില്ലെന്ന സൂചനയും ഗാംഗുലി നല്‍കി.

ഇന്ത്യയുടെ ബൗളിങ് സംഘം

ഇന്ത്യയുടെ ബൗളിങ് സംഘം

പന്ത് ഭാവി വാഗ്ദാനമാണെന്നതില്‍ ഗാംഗുലിക്ക് സംശയമില്ല. എന്നാല്‍, നിലവിലെ ടീമില്‍ ഉള്‍പ്പെടാനുള്ള അര്‍ഹതയുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യ കരുത്തരായ ടീമാണ്. ബാലന്‍സ് ചെയ്യാവുന്ന കളിക്കാരുമുണ്ട്. അതില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും, സ്പിന്നര്‍മാരായി യുസ് വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമാണ് ഗാംഗുലി ഉറപ്പിക്കുന്നവര്‍.

രാഹുലിന്റെ മടങ്ങിവരവ്

രാഹുലിന്റെ മടങ്ങിവരവ്

നിലവിലെ ബാറ്റ്‌സ്മാന്മാരില്‍ ആരെയെങ്കിലും മാറ്റേണ്ടതുണ്ടെന്ന് ഗാംഗുലിക്ക് തോന്നുന്നില്ല. കെഎല്‍ രാഹുല്‍ ഫോമില്‍ മടങ്ങിയെത്തിയതില്‍ മുന്‍ ക്യാപ്റ്റന്‍ സന്തുഷ്ടനാണ്. ഈ ലോകകപ്പ് ഏറ്റവും കടുത്തതായിരിക്കുമെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. കാരണം, എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചമാണ്. ആര്‍ക്കും ആരെയും തോല്‍പ്പിക്കാന്‍ കഴിയും. ഇന്ത്യയ്ക്ക് മുന്നേറാന്‍ കഴിയുമെന്നും മുന്‍താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Story first published: Saturday, March 2, 2019, 12:35 [IST]
Other articles published on Mar 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+