Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: കളി പറയാന്‍ വമ്പന്‍മാര്‍, ഗാംഗുലി, അക്രം... കമന്റേറ്റര്‍മാരുടെ പാനല്‍ പ്രഖ്യാപിച്ചു

കമന്റേറ്റര്‍മാരുടെ പാനല്‍ പ്രഖ്യാപിച്ചു

ദില്ലി: ഇംഗ്ലണ്ടില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള കമന്റേറ്റര്‍മാരുടെം പാനല്‍ പ്രഖ്യാപിച്ചു. പല മുന്‍ സൂപ്പര്‍ താരങ്ങളും ഇത്തവണ കളി പറയാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു മുന്നിലെത്തും. ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി, സഞ്ജയ് മഞ്ജരേക്കര്‍, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍മാരായ നാസര്‍ ഹുസൈന്‍, മൈക്ക് അതേര്‍ട്ടന്‍, വിന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പ്, ലങ്കയുടെ മുന്‍ സൂപ്പര്‍ താരം കുമാര്‍ സങ്കക്കാര, ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ മക്കുല്ലം, പാക് മുന്‍ ഇതിഹാസം വസീം അക്രം, ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്ത് എന്നിവര്‍ കമന്റേറ്റര്‍മാരുടെ പാനലിലുണ്ട്. ഐസിസിയാണ് ലോകകപ്പിലെ കമന്റേറ്റര്‍മാരുടെ പാനല്‍ പുറത്തുവിട്ടത്.

ganguly

2015ല്‍ ഓസ്‌ട്രേലിയക്കു ലോകകപ്പ് സമ്മാനിച്ച മൈക്കല്‍ ക്ലാര്‍ക്ക് ഇത്തവണ ലോകകപ്പില്‍ കമന്റേറ്ററായി അരങ്ങേറുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഷോണ്‍ പൊള്ളോക്ക്, മൈക്കല്‍ സ്ലേറ്റര്‍, മാര്‍ക്ക് നിക്കോളാസ്, മൈക്കല്‍ ഹോള്‍ഡിങ്, ഇഷാ ഗുപ്ത, പൊമ്മി എംബാങ്വ, മെലാനി ജോണ്‍സ്, ഹര്‍ഷ ഭോഗ്ലെ, സൈമണ്‍ ഡൗള്‍, ഇയാന്‍ സ്മിത്ത്, റമീസ് രാജ, അലിസണ്‍ മിച്ചെല്‍, ഇയാന്‍ വാര്‍ഡ്, ആതര്‍ അലി ഖാന്‍ എന്നിവരാണ് കമന്ററി സംഘത്തിലെ മറ്റുള്ളവര്‍.

ലോകകപ്പ് മല്‍സരങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ ക്രിക്കറ്റ് ലോകത്തിനു മുന്നിലെത്തിക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് ഐസിസി നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മല്‍സരവും ചുരുങ്ങിയത് 32 ക്യാമറകള്‍ ഉപയോഗിച്ചിട്ടാണ് ഷൂട്ട് ചെയ്യുന്നത്. എട്ട് അള്‍ട്രാ മോഷന്‍ ഹോക്ക് ഐ ക്യാമറകളും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ സ്റ്റംപുകളുടെ മുന്നിലും പിറകിലും ക്യാമറകളുണ്ടാവും. സ്‌പൈഡര്‍ ക്യാമും ലോകകപ്പിലെ പോരാട്ടങ്ങളുടെ തീവ്രത ഒപ്പിയെടുക്കാന്‍ ഗ്രൗണ്ടിനു മുകളില്‍ വട്ടമിട്ടു പറക്കും. മേയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഓവലിലാണ് ലോകകപ്പിലെ ഉദ്ഘാടന മല്‍സരം.

Story first published: Friday, May 17, 2019, 14:39 [IST]
Other articles published on May 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+