Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി മോശം ക്യാപ്റ്റന്‍... ഗംഭീറിന് ദാദയുടെ ചുട്ട മറുപടി, ഇനി നാവ് പൊങ്ങില്ല മുന്‍ ഓപ്പണര്‍ക്ക്!!

ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വിമര്‍ശിച്ചത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പമുള്ള കോലിയുടെ ക്യാപ്റ്റന്‍സിയെയാണ് ഗംഭീര്‍ കടന്നാക്രമിച്ചത്. കോലി വളരെ മോശം ക്യാപ്റ്റനാണെന്നും അദ്ദേഹം കളിക്കളത്തില്‍ തന്ത്രശാലിയല്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഐപിഎല്ലില്‍ ഇതുവരെ ആര്‍സിബിക്കു ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ കഴിയാതിരുന്നത് കോലിയെന്ന ക്യാപ്റ്റന്റെ പിടിപ്പുകേടാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഗംഭീറിന്റെ ഈ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി.

കോലിയുടെ കരിയര്‍ നോക്കൂ...

കോലിയുടെ കരിയര്‍ നോക്കൂ...

ഇപ്പോഴും എന്തുകൊണാണ് കോലിയെ ആര്‍സിബിയുടെ നായകസ്ഥാനത്തു നിലനിര്‍ത്തുന്നത് എന്തു കൊണ്ടാണെന്നാണ് ഗംഭീര്‍ ചോദിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രകടനം നോക്കൂയെന്ന് ഗാംഗുലി പറയുന്നു. എല്ലാ ഫോര്‍മാറ്റിലും കോലി കാഴ്ചവച്ചു കൊണ്ടിരിക്കുന്ന ബാറ്റിങ് പ്രകടനം ഒന്നു നോക്കൂ. ശരിക്കുമൊരു ചാംപ്യന്‍ തന്നെയാണ് കോലി. എത്ര കാലം വേണമെങ്കിലും ആര്‍സിബിയുടെ നായകസ്ഥാനത്തു തുടരാനുള്ള യോഗ്യതയും അദ്ദേഹത്തിനുണ്ട്. തീര്‍ച്ചയായും ആര്‍സിബിക്കു ഐപിഎല്‍ ട്രോഫി സമ്മാനിക്കാന്‍ കോലിക്കു കഴിയുമെന്ന് തന്നെയാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്നും ദാദ വിശദമാക്കി.

 ഗംഭീറിന്റെ വാക്കുകള്‍

ഗംഭീറിന്റെ വാക്കുകള്‍

ഒരു ചാനല്‍ ഷോയിലാണ് കോലിക്കെതിരേ ഗംഭീര്‍ ആഞ്ഞടിച്ചത്. കോലി മികച്ചൊരു, തന്ത്രശാലിയായ ക്യാപ്റ്റനാണെന്ന് തോന്നിയിട്ടില്ല. ഐപിഎല്ലില്‍ ഒരു കിരീടം പോലും കോലി ഇതുവരെ നേടിയിട്ടില്ല. ഐപിഎല്ലില്‍ ഒരു ട്രോഫിയെങ്കിലും സ്വന്തം ടീമിന് നേടിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കോലി നല്ലൊരു ക്യാപ്റ്റനാവുകയുള്ളൂ.
എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവര്‍ മൂന്നു തവണ ഐപിഎല്‍ കിരീടങ്ങളേറ്റുവാങ്ങിയ നായകരാണ്. ക്യാപ്റ്റനെന്ന നിലയില്‍ കോലിക്കു ഇനിയുമേറെ ദൂരം പോവാനുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ക്യാപ്റ്റനായത് 2013ല്‍

ക്യാപ്റ്റനായത് 2013ല്‍

പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പം കോലിയുണ്ട്. എന്നാല്‍ 2013ലാണ് അദ്ദേഹം നായകനായി ചുമതലയേറ്റത്. ഇതുവരെ 96 മല്‍സരങ്ങളില്‍ ടീമിനെ നയിച്ച കോലിയുടെ പേരില്‍ 44 വിജയങ്ങളാണുള്ളത്. ഐപിഎല്ലില്‍ 50ല്‍ കൂടുതല്‍ മല്‍സരങ്ങൡ ടീമിനെ നയിച്ച ക്യാപ്റ്റന്‍മാരുടെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ ഏറ്റവും മോശം വിജയശരാശരിയുള്ള ക്യാപ്റ്റനും കോലിയാണ്.
മൂന്നു തവണ ആര്‍സിബി ഐപിഎല്ലിന്റെ ഫൈനല്‍ കളിച്ചെങ്കിലും ഇവയിലെല്ലാം തോല്‍വിയായിരുന്നു ഫലം. ഈ സീസണില്‍ തങ്ങളുടെ കിരീടവരള്‍ച്ചയ്ക്കു അറുതിയിടാമെന്ന പ്രതീക്ഷയിലാണ് കോലിയും സംഘവും.

Story first published: Thursday, March 21, 2019, 11:56 [IST]
Other articles published on Mar 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+