വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റമുണ്ടാക്കിയത് ഗാംഗുലി: പാര്‍ഥിവ് പട്ടേല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച നായകന്‍ ഗാംഗുലിയോ,ധോണിയോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലവിലെ ഒട്ടുമിക്ക ക്രിക്കറ്റ് ഷോകളിലും ഈ ചോദ്യം ഉയര്‍ന്നവരാറുണ്ട്. ട്രോഫികളുടെ കണക്കില്‍ പലരും ധോണിയെ മികച്ച നായകനായി തിരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഗാംഗുലി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ചില താരങ്ങള്‍ ഗാംഗുലിയെ മികച്ച നായകനായി തിരഞ്ഞെടുക്കുന്നു. ഇപ്പോഴിതാ ധോണിയാണോ ഗാംഗുലിയാണോ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റമുണ്ടാക്കിയ നായകനെന്ന ചോദ്യത്തിന് ഉത്തരവുമായി പാര്‍ഥിവ് പട്ടേല്‍ രംഗത്തെത്തിയിരിക്കുകയാണ്.

ധോണിയേക്കാള്‍ കൂടുതല്‍ ഗാംഗുലിയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റമുണ്ടാക്കിയതെന്നാണ് പാര്‍ഥിവ് പട്ടേല്‍ അഭിപ്രായപ്പെട്ടത്. ഇരുവരുടേയും ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് പാര്‍ഥിവ് പട്ടേല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു പാര്‍ഥിവ്.'രണ്ട് ക്യാപ്റ്റന്‍മാര്‍ തമ്മിലുള്ള മത്സരം സാധുവാണ്. ഒരു ക്യാപ്റ്റന് ധാരാളം ട്രോഫികളുണ്ട്, മറ്റേ ക്യാപ്റ്റന്‍ ടീമിനെ നിര്‍മ്മിച്ചു. 2000 ന് ശേഷം സൗരവ് ഗാംഗുലി ക്യാപ്റ്റനായപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ദുഷ്‌കരമായ സമയത്തായിരുന്നു'-പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

ഐസിസിയുടെ നിര്‍ണ്ണായക യോഗം നാളെ; ടി20 ലോകകപ്പ് നീട്ടുമെന്ന പ്രതീക്ഷയില്‍ ബിസിസിഐഐസിസിയുടെ നിര്‍ണ്ണായക യോഗം നാളെ; ടി20 ലോകകപ്പ് നീട്ടുമെന്ന പ്രതീക്ഷയില്‍ ബിസിസിഐ

parthivpatel

ഇന്ത്യയെ വിദേശ മൈതാനങ്ങളില്‍ ജയിക്കാന്‍ പ്രാപ്തിയുള്ള ടീമാക്കി മാറ്റിയത് ഗാംഗുലിയാണ്. നേരത്തെ ഇന്ത്യ വിദേശത്ത് ജയിച്ചിട്ടില്ലെന്നല്ല പറഞ്ഞത്,പക്ഷേ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് തുടങ്ങിയ മൈതാനങ്ങളില്‍ കൂടുതല്‍ വിജയിച്ചത് ഗാംഗുലി നായകനായ ശേഷമാണ്. 2003 ലെലോകകപ്പ് ഇന്ത്യ ഫൈനല്‍ കളിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഗാംഗുലിക്ക് കീഴില്‍ അത് സാധിച്ചു. ധോണിയെക്കുറിച്ച് പറഞ്ഞാല്‍ ഇന്ത്യക്ക് ഇത്രയധികം ട്രോഫികള്‍ സമ്മാനിച്ച മറ്റൊരു നായകനില്ല.

മൂന്ന് ഐസിസി കിരീടമാണ് ധോണി ഇന്ത്യക്ക് സമ്മാനിച്ചത്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഞാന്‍ ദാദയ്ക്ക് (ഗാംഗുലി) ഒപ്പമാണ്. അദ്ദേഹമാണ് ഇന്ത്യയെ ശക്തമായ ടീമായി കെട്ടിപ്പടുത്തതെന്നും പാര്‍ഥിവ് പറഞ്ഞു. ഗാംഗുലിക്ക് കീഴില്‍ 2-3വര്‍ഷം കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ അഡലെയ്ഡില്‍ ഇന്ത്യ വിജയിച്ച ടെസ്റ്റില്‍ ഞാന്‍ സ്റ്റംപിങ് അവസരം നഷ്ടപ്പെടുത്തിയത് ഓര്‍ക്കുന്നു. എപ്പോഴും താരങ്ങള്‍ക്ക് ഗാംഗുലി ആത്മവിശ്വാസം നല്‍കുമായിരുന്നുവെന്നും പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.

ഗാംഗുലി 2000-2005 കാലയളവിലായി 49 ടെസ്റ്റിലും 1999-2005 കാലയളവിലായി 146 ഏകദിനത്തിലുമാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യക്കുവേണ്ടി 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 32 വിക്കറ്റും 311 ഏകദിനത്തില്‍ നിന്നായി 11363 റണ്‍സും 100 വിക്കറ്റും ഗാംഗുലിയുടെ പേരിലുണ്ട്. 59ഐപിഎല്‍ കളിച്ച ഗാംഗുലി 1349 റണ്‍സും 10 വിക്കറ്റും അക്കൗണ്ടിലാക്കി.

Story first published: Sunday, July 19, 2020, 18:32 [IST]
Other articles published on Jul 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X