Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബസ്സില്‍ വൈകിയെത്തല്‍; ഒടുവില്‍ രവിശാസ്ത്രിക്ക് മറുപടിയുമായി ഗാംഗുലി

ലണ്ടന്‍: ഇന്ത്യന്‍ ടീം മാനേജറായിരിക്കെ ഒരുതവണ സൗരവ് ഗാംഗുലിയെ കൂടാതെ ടീം അംഗങ്ങളുടെ ബസ് പരിശീലന സ്ഥലത്തേക്ക് പോയെന്ന രവി ശാസ്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ഗാംഗുലി രംഗത്തെത്തി. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലുള്ള ഗാംഗുലി ഒരു അഭിമുഖത്തിലാണ് ശാസ്ത്രിക്ക് മറുപടി നല്‍കിയത്.

ravishastri

ശാസ്ത്രിയെ എന്നെങ്കിലും കാണുമ്പോള്‍ തന്നെക്കുറിച്ച് പറഞ്ഞ കാര്യം ചോദിക്കുന്നുണ്ട്. അത് ഒരിക്കലും സംഭവിക്കാത്തതാണെന്നും ഗാംഗുലി പറഞ്ഞു. ഒരു ടിവി ചാനല്‍ പരിപാടിയിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി ഗാംഗുലിയുടെ കൃത്യതയില്ലായ്മയെക്കുറിച്ച് പറഞ്ഞത്.

2007ല്‍ ബംഗ്ലാദേശില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം രാവിലെ 9 മണിക്ക് പുറപ്പെടുമെന്ന് അറിയിച്ചിരുന്നു. കൃത്യം ഒന്‍പതുമണിക്കുതന്നെ കളിക്കാരെല്ലാം ബസ്സില്‍ എത്തിയിരുന്നു. എന്നാല്‍ ഗാംഗുലിമാത്രം എത്തിയില്ല. ഇതോടെ ഗാംഗുലിയെ കൂടാതെ ബസ്സെടുക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചു. ഈ സംഭവത്തിനുശേഷം താരം പുറപ്പെടുന്നതിനും പത്ത് മിനിറ്റ് മുന്‍പ് ബസ്സിലെത്താറുണ്ടായിരുന്നെന്നും ശാസ്ത്രി പറഞ്ഞിരുന്നു.

Story first published: Sunday, August 5, 2018, 17:24 [IST]
Other articles published on Aug 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+