വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിസിഐ തലപ്പത്ത് ഗാംഗുലി, പെട്ടത് ശാസ്ത്രിയെന്ന് സോഷ്യല്‍ മീഡിയ

മുംബൈ: ഇനി കാണാം കളി, ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേല്‍ക്കുമെന്ന് ഉറപ്പായതോടെ ഇന്റര്‍നെറ്റ് ആഘോഷത്തിലാണ്. ഗാംഗുലിയുടെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം മാറുമെന്ന് ആരാധകര്‍ കരുതുന്നു. ഗാംഗുലി ക്രിക്കറ്റ് ബോര്‍ഡിന്റെ മേധാവിയാകുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കിട്ടാണ് സമൂഹമാധ്യമങ്ങളില്‍ 'കൊട്ട്' മുഴുവന്‍. കാരണം ഗാംഗുലിയും ശാസ്ത്രിയും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല മുന്‍കാലത്ത്. ഇത് ഉയര്‍ത്തിപ്പിടിച്ച് ട്വിറ്ററിലും ഫെയ്സ്ബുക്കിലും ട്രോളുകള്‍ നിറയുകയാണ്.

പ്രശ്നങ്ങൾക്ക് തുടക്കം

2016 -ലാണ് ഇരു താരങ്ങളും പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തുവന്നത്. രവി ശാസ്ത്രിയെ മറികടന്ന് അനില്‍ കുംബ്ലൈ മുഖ്യ പരിശീലകനായതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഡങ്കന്‍ ഫ്‌ളെച്ചറിന് ശേഷം പുതിയ പരിശീലകനെ അന്വേഷിക്കുകയായിരുന്നു ഇന്ത്യ. ടീം ഡയറക്ടറായി മികവു കാട്ടിയ ശാസ്ത്രി മുഖ്യ പരിശീലകനാവുമെന്ന് ഏവരും കരുതി. പക്ഷെ ഗാംഗുലിയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ഉപദേശക സമിതി അനില്‍ കുംബ്ലൈയെ തിരഞ്ഞെടുത്തു. ഇതാണ് ശാസ്ത്രിയെ ചൊടിപ്പിച്ചത്.

ശാസ്ത്രിയുടെ പരാതി

ഗാംഗുലി, ലക്ഷമണ്‍, സച്ചിന്‍, സഞ്ജയ് ജഗ്ദാലെ എന്നിവര്‍ ചേര്‍ന്ന് അവസാനവട്ട അഭിമുഖം നടത്തിയതിന് ശേഷമായിരുന്നു തീരുമാനം. കുംബ്ലൈയ്ക്കായി ഗാംഗുലി വാദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഈ വേളയില്‍ പുറത്തുവന്നതോടെ ശാസ്ത്രി പൊട്ടിത്തെറിച്ചു. തന്റെ പ്രസന്റേഷന്‍ സമയത്ത് ഗാംഗുലിയുണ്ടായിരുന്നില്ലെന്ന് ആരോപിച്ച ശാസ്ത്രി, ബിസിസിഐയുടെ ചട്ടങ്ങളെ ഇദ്ദേഹം കാറ്റില്‍പ്പറത്തുകയാണെന്ന് പരാതിപ്പെട്ടു. പിന്നാലെ ശാസ്ത്രിക്ക് മറുപടിയുമായി ഗാംഗുലിയുമെത്തി.

ഗാംഗുലി തുറന്നടിച്ചു

ബാങ്കോക്കില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ശാസ്ത്രി. അഭിമുഖത്തിന് വിളിച്ചപ്പോള്‍ ബിസിസിഐ ആസ്ഥാനത്ത് നേരിട്ടെത്താന്‍ ഇദ്ദേഹം തയ്യാറായില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് രവി ശാസ്ത്രി അഭിമുഖത്തിനിരുന്നത്. പ്രസന്റേഷന്‍ സമയത്ത് ടീമിനെ എങ്ങനെ വാര്‍ത്തെടുക്കാമെന്നതിന് പകരം ഏകദിന, ടെസ്റ്റ് മത്സരങ്ങളിലെ വ്യക്തിഗത നേട്ടങ്ങളായിരുന്നു ശാസ്ത്രി കാണിച്ചതെന്ന് ഗാംഗുലി തുറന്നടിച്ചു.

ഇന്ത്യയെ നയിച്ചു, ബിസിസിഐയേയും... ഗാംഗുലി ആദ്യത്തേയാളല്ല, തുടക്കമിട്ടത് ഈ താരം

ബിസിസിഐ ഇടപെട്ടു

ഒപ്പം മുഖ്യ പരിശീലകനാവാന്‍ കഴിയാത്തതിന് കാരണം താനാണെന്ന രവി ശാസ്ത്രിയുടെ ആരോപണത്തെയും ഗാംഗുലി കണക്കിന് പരിഹസിച്ചു. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുന്‍പേ ബിസിസിഐ ഇടപെട്ടു രണ്ടു പേരെയും നിശബ്ദരാക്കി.എന്തായാലും ആഗ്രഹിച്ചതുപോലെ തൊട്ടടുത്ത വര്‍ഷം, 2017 -ല്‍ രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനായി. വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് അനില്‍ കുംബ്ലൈ മുന്‍പേ സ്ഥാനം ഒഴിയുകയായിരുന്നു.

പ്രഖ്യാപനം ഒക്ടോബർ 23 -ന്

ശേഷം ശാസ്ത്രിയെ പരിശീലകനാക്കാന്‍ ഉപദേശക സമിതി തിരുമാനിച്ചു. നിലവില്‍ 2021 ട്വന്റി-20 ലോകകപ്പു വരെ രവി ശാസ്ത്രിയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് ശാസ്ത്രി ടീമിന്റെ പരിശീലകനാകുന്നത്. സൗരവ് ഗാംഗുലി ഉള്‍പ്പെടെ ഭാരവാഹികളുടെ ഒന്‍പതംഗ കൗണ്‍സിലാണ് ഒക്ടോബര്‍ 23 -ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുക.

ലോക ചാംപ്യന്‍ഷിപ്പ്: കോലിപ്പടയെ ഇനി തൊടാന്‍ കിട്ടില്ല... എന്തൊരു കുതിപ്പ്, 140 പോയിന്റ് ലീഡ്

മറ്റു ഭാരവാഹികൾ

ബിസിസിഐയുടെ ജനറല്‍ ബോഡി മീറ്റിങ്ങും അന്ന ദിവസമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയാകും. മുന്‍ ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമാലാണ് പുതിയ ബിസിസിഐ ട്രഷറി.

Story first published: Monday, October 14, 2019, 19:18 [IST]
Other articles published on Oct 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X