For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വനിതാ ടി20 ലോകകപ്പില്‍ നോ ബോള്‍ പ്രശ്‌നക്കാരനാവില്ല; ചരിത്ര നീക്കവുമായി ഐസിസി

ദുബൈ: വനിതാ ടി20 ലോകകപ്പില്‍ നോ ബോള്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ചരിത്ര തീരുമാനവുമായി ഐസിസി. ആന്താരാഷ്ട്ര ക്രിക്കറ്റില്‍ സമീപകാലത്തായി നടത്തി വിജയിച്ച ഫ്രണ്ട് ഫൂട്ട് നോബോള്‍ സാങ്കേതിക വിദ്യ വനിതാ ടി20 ലോകകപ്പില്‍ ഉപയോഗിക്കാനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം കാല് ക്രീസ് വിട്ട് പോകുന്ന നോബോള്‍ പ്രത്യേക അംപയര്‍ സ്‌ക്രീനിലൂടെ നിരീക്ഷിച്ചുകൊണ്ടേയിരിക്കും. ഈ അംപയറുടെ നിര്‍ദേശ പ്രകാരമായിരിക്കും ഫീല്‍ഡ് അംപയര്‍ നോ ബോള്‍ വിളിക്കുക. ഇൗ സാങ്കേതിക വിദ്യ വരുന്നതോടെ അനാവശ്യമായി ഉണ്ടാകുന്ന നോബോള്‍ വിവാദങ്ങള്‍ ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് ഐസിസി.

നോബോള്‍ ഫീല്‍ഡ് അംപയര്‍ കാണാതെ പോകുന്ന സംഭവങ്ങള്‍ ഈ സാങ്കേതിക വിദ്യയിലൂടെ പരിഹരിക്കപ്പെടും. ഇക്കഴിഞ്ഞ ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ നോ ബോള്‍ പ്രശ്‌നങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ച്ചയായി നോ ബോള്‍ എറിഞ്ഞിട്ടും അംപയുടെ ശ്രദ്ധയില്‍പ്പെടാതെ പോയതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2019 ഡിസംബറില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിലൂടെയാണ് നോബോള്‍ ടെക്‌നോളജി ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരീക്ഷിക്കപ്പെട്ടത്.

icc

12 മത്സരങ്ങളില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ച് വിജയം കണ്ടതോടെയാണ് ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിലും ഇത് പരീക്ഷിക്കാന്‍ ഐസിസി തീരുമാനിച്ചത്. ഐസിസിയുടെ തീരുമാനത്തോട് അനുകൂലനിലപാടാണ് ടീമുകള്‍ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ഐസിസി കൊണ്ടുവന്ന ഡിസിഷന്‍ റിവ്യൂ സിസ്റ്റവും ക്രിക്കറ്റിനെ കൂടുതല്‍ കൃത്യമായി നടത്താന്‍ സഹായകരമായിരുന്നു. ഓസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പ് ഫെബ്രുവരി 21നാണ് ആരംഭിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍.10 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.

Story first published: Wednesday, February 12, 2020, 18:06 [IST]
Other articles published on Feb 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+