വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020ല്‍ ആളുകള്‍ കൂടുതല്‍ തിരഞ്ഞ ഇന്ത്യന്‍ കായിക താരങ്ങള്‍ ആരൊക്കെ? തലപ്പത്ത് എംഎസ് ധോണി

മുംബൈ: 2020 വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കൊറോണ മഹാമാരിയില്‍ അമര്‍ന്ന് കായിക ലോകത്തിന് നിരവധി നഷ്ടങ്ങള്‍ സംഭവിച്ച വര്‍ഷമാണ് കടന്ന് പോകാനൊരുങ്ങുന്നത്. ഇന്ത്യയിലെ കായിക മേഖലയെ മുഴുവന്‍ കൊറോണ സ്തംഭിപ്പിച്ചിരുന്നു. നിലവില്‍ രാജ്യത്തെ കായിക മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. 2020ല്‍ നിരവധി സംഭവങ്ങള്‍ ഇന്ത്യയുടെ കായിക മേഖലയില്‍ സംഭവിച്ചിട്ടുണ്ട്. 2020 കടന്നുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യയിലെ കായിക താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. (യാഹൂ പുറത്തുവിട്ട കണക്ക്)

ധോണി തന്നെ തലപ്പത്ത്

ധോണി തന്നെ തലപ്പത്ത്

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയാണ് പട്ടികയിലെ തലപ്പത്ത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചത് ഈ വര്‍ഷം ആഗസ്റ്റ് 15നായിരുന്നു. അതാണ് അദ്ദേഹത്തെ ഈ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. ധോണിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കിയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കുവേണ്ടി അദ്ദേഹം കളിച്ചിരുന്നു. അടുത്ത സീസണിലും അദ്ദേഹം ഐപിഎല്‍ കളിക്കും.

വിരാട് കോലി രണ്ടാം സ്ഥാനത്ത്

വിരാട് കോലി രണ്ടാം സ്ഥാനത്ത്

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി പട്ടികയിലെ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിലെ നിലവില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള കായിക താരമാണ് കോലി. ഐപിഎല്ലും കോലി-അനുഷ്‌ക ദമ്പതികള്‍ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ വിശേഷങ്ങളുമെല്ലാം ആരാധകര്‍ക്ക് അറിയാന്‍ വളരെ താല്‍പര്യമുള്ള കാര്യങ്ങളാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ ഏകദിനത്തില്‍ വേഗത്തില്‍ 12000 റണ്‍സ് കുറിക്കാനും കോലിക്കായി.

ആദ്യ അഞ്ചില്‍ രോഹിതും കോലിയും ഹര്‍ദിക്കും

ആദ്യ അഞ്ചില്‍ രോഹിതും കോലിയും ഹര്‍ദിക്കും

ആദ്യ അഞ്ചില്‍ ക്രിക്കറ്റ് താരങ്ങള്‍ മാത്രമാണ് ഇടം പിടിച്ചത്. മൂന്നാം സ്ഥാനത്ത് രോഹിത് ശര്‍മയാണുള്ളത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടത്തിലേക്ക് നയിക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. കൂടാതെ പരിക്കേറ്റ രോഹിതിന്റെ ഓസീസ് പര്യടനത്തിലെ അഭാവവും ഇന്ത്യന്‍ ആരാധകരെ വളരെ നിരാശരാക്കിയ കാര്യമാണ്.

ആദ്യ അഞ്ചില്‍ രോഹിതും കോലിയും ഹര്‍ദിക്കും

നാലാം സ്ഥാനത്ത് യുവരാജ് സിങ്ങാണുള്ളത്. ഇന്ത്യയുടെ മുന്‍ ലോകകപ്പ് ഹീറോ ആരോഗ്യം,കായികം,കൃഷി,ഭക്ഷണം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും സജീവമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. അതാണ് അദ്ദേഹത്തെ വിരമിച്ച ശേഷവും ആളുകളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്. യുവരാജും ഭാര്യയുമൊത്തുള്ള ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

ആദ്യ അഞ്ചില്‍ രോഹിതും കോലിയും ഹര്‍ദിക്കും

അഞ്ചാമനായി ഹര്‍ദിക് പാണ്ഡ്യയാണുള്ളത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള വെടിക്കെട്ട് ബാറ്റിങ്ങും ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ബാറ്റിങ്ങുമാണ് ഹര്‍ദിക്കിനെ ആളുകള്‍ കൂടുതല്‍ തിരയാന്‍ കാരണമായത്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഹര്‍ദിക് തിരിച്ചുവരവ് മിന്നും പ്രകടനത്തിലൂടെ ആഘോഷമാക്കുകയാണ്.

വനിതകളില്‍ സാനിയ മുന്നില്‍

വനിതകളില്‍ സാനിയ മുന്നില്‍

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഇന്ത്യയിലെ വനിതാ കായിക താരം ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സയാണ്. പട്ടികയിലെ ആറാം സ്ഥാനത്താണവര്‍. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ് സാനിയ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും കുഞ്ഞുണ്ടായതോടെ ഇടവേളയെടുത്ത സാനിയ ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലെ ഡബിള്‍സ് കിരീടം നേടിയാണ് തിരിച്ചുവരവ് അറിയിച്ചത്.

വനിതകളില്‍ സാനിയ മുന്നില്‍

ഇന്ത്യയുടെ ബാഡ്മിന്റന്‍ സൂപ്പര്‍ താരം സൈന നെഹ്‌വാളാണ് ഏഴാം സ്ഥാനത്ത്. ഇന്ത്യക്കുവേണ്ടി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സൈന നിലവില്‍ പരിക്കിന്റെ പിടിയിലാണ്. മറ്റൊരു ബാഡ്മിന്റന്‍ താരമായ പിവി സിന്ധുവാണ് എട്ടാം സ്ഥാനത്ത്. അടുത്ത വര്‍ഷ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് സിന്ധുവുള്ളത്.

വനിതകളില്‍ സാനിയ മുന്നില്‍

ഇന്ത്യയുടെ ഗുസ്തി താരമായ ബബിത ഫോഗട്ട് ബിജെപിയില്‍ ചേര്‍ന്ന് സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതാണ് ബബിതയെ ഒമ്പതാം സ്ഥാനത്തെത്തിച്ചത്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിതാലി രാജാണ് 10ാം സ്ഥാനത്ത്. വനിതാ ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് മിതാലിയുടെ പേരിലാണ്.

Story first published: Wednesday, December 9, 2020, 11:04 [IST]
Other articles published on Dec 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X