Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോവിഡില്‍ വിറച്ച് ഇന്ത്യ; പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇവര്‍

മുംബൈ: ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ദിനംപ്രതി നാല് ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം. മരണനിരക്കും ഉയര്‍ന്നുതന്നെ. കായിക ലോകത്തെ സംബന്ധിച്ചും കോവിഡ് വലിയ ദുരന്തമാണുണ്ടാക്കിയിരിക്കുന്നത്. ഇതിനോടകം നിരവധി പ്രമുഖ താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവാകുകയും ചിലര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധയെത്തുടര്‍ന്ന് പ്രിയപ്പെട്ടവരെ നഷ്ടമായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വേദക്ക് നഷ്ടമായത് അമ്മയും സഹോദരിയും

വേദക്ക് നഷ്ടമായത് അമ്മയും സഹോദരിയും

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദാ കൃഷ്ണമൂര്‍ത്തിക്ക് വലിയ നഷ്ങ്ങളാണ് കോവിഡ് സൃഷ്ടിച്ചിരിക്കുന്നത്. വേദയുടെ സഹോദരി വത്സല ശിവകുമാറിനെയാണ് ആദ്യ താരത്തിന് നഷ്ടമായത്. പിന്നാലെ അമ്മയേയും കോവിഡ് കവര്‍ന്നു. ഇരുവരുടെയും വിയോഗത്തില്‍ വേദനിക്കുന്ന കുറിപ്പ് വേദ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വേദയുടെ കോവിഡ് ഫലം നെഗറ്റീവായിരുന്നു.

പീയൂഷ് ചൗളക്ക് നഷ്ടമായത് പിതാവിനെ

പീയൂഷ് ചൗളക്ക് നഷ്ടമായത് പിതാവിനെ

കോവിഡ് 19 ബാധയെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ പീയൂഷ് ചൗളയ്ക്ക് നഷ്ടമായത് അച്ഛനെ. പിതാവായ പ്രമോദ് കുമാര്‍ ചൗള നിര്യാതനായ വിവരം ചൗള തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. ഇന്നാണ് ചൗളയുടെ പിതാവ് മരണപ്പെട്ടത്.അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിതക്കണമെന്ന് പീയൂഷ് ചൗള അഭ്യര്‍ത്ഥിച്ചിരുന്നു.

ചേതന്‍ സക്കറിയ

ചേതന്‍ സക്കറിയ

രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം ചേതന്‍ സക്കറിയയുടെ പിതാവ് കോവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടു. ഒമ്പതാം തീയ്യതിയാണ് ചേതന്റെ പിതാവ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. ചേതന്റെ പിതാവായ കഞ്ചിഭായിയുടെ ചികിത്സയ്ക്കായി തനിക്ക് രാജസ്ഥാനില്‍ നിന്ന് ലഭിച്ച പ്രതിഫലം നല്‍കിയ വിവരം ചേതന്‍ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മരണം.

സച്ചിന് നഷ്ടമായത് പ്രിയ സുഹൃത്തിനെ

സച്ചിന് നഷ്ടമായത് പ്രിയ സുഹൃത്തിനെ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കോവിഡ് ഫലം പോസിറ്റീവായിരുന്നെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ചു. എന്നാല്‍ സച്ചിന് പ്രിയ സുഹൃത്തിനെ കോവിഡ് മൂലം നഷ്ടമായി. മുന്‍ ടീം സഹതാരവും സുഹൃത്തുമായ വിജയ്‌നെയാണ് സച്ചിന് നഷ്ടമായത്. ആവി കഡമെന്ന സുഹൃത്തിനെയും സച്ചിന് നഷ്ടമായിരുന്നു.

ചേതന്‍ ചൗഹാന്‍ മരണപ്പെട്ടു

ചേതന്‍ ചൗഹാന്‍ മരണപ്പെട്ടു

മുന്‍ ഇന്ത്യന്‍ നായകന്‍ ചേതന്‍ ചൗഹാനും കോവിഡ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടിരുന്നു. 73 കാരനായ താരം ഇന്ത്യക്കായി 40 ടെസ്റ്റും ഏഴ് ഏകദിനവുമാണ് ഇന്ത്യക്കായി കളിച്ചത്. ദൂരദര്‍ശനില്‍ ഫോര്‍ത്ത് അംപയര്‍ അവതാരകനായും ചേതന്‍ എല്ലാവര്‍ക്കും സുപരിചിതനായിരുന്നു. കോവിഡ് ഇന്ത്യന്‍ ക്രിക്കറ്റിന് വരുത്തിയ വലിയ നഷ്ടങ്ങളിലൊന്നായിരുന്നു ചേതന്റെ മരണം.

Story first published: Monday, May 10, 2021, 17:44 [IST]
Other articles published on May 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+