വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിനിമയിലും തിളങ്ങാന്‍ ഹര്‍ഭജന്‍; അഭിനയിച്ച തമിഴ് സിനിമയുടെ ട്രെയിലര്‍ പുറത്ത്

മുംബൈ: ക്രിക്കറ്റിലെ അവിസ്മരണീയ നേട്ടങ്ങള്‍ക്കിടയില്‍ സിനിമയിലേക്ക് കാല്‍വെപ്പ് നടത്തി ഹര്‍ഭജന്‍ സിങ്. ഹര്‍ഭജന്‍ അഭിനയിച്ച 'ഫ്രണ്ട്ഷിപ്പ്' എന്ന തമിഴ് സിനിമയുടെ ട്രയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്. സൗഹൃദ ദിനത്തിലാണ് സിനിമയുടെ ട്രെയ്‌ലര്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹര്‍ഭജന് സിനിമയില്‍ നിര്‍ണ്ണായക റോളുണ്ടെന്നാണ് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നത്. ജോണ്‍ പോള്‍ രാജ്-ശാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

നേരത്തെ ചെന്നൈയില്‍ ഒരുനാള്‍ 2 എന്ന സിനിമയാണ് ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്തത്. സൗഹൃദവും പ്രണയും ട്വിസ്റ്റുകളും നിറഞ്ഞതാണ് ഫ്രണ്ട്ഷിപ്പ്‌സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. പുതുമുഖ താരം ലോസ്ലിയയാണ് നായിക വേഷത്തിലെത്തുന്നത്. ആക്ഷന്‍ കിങ് അര്‍ജുന്‍ സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

harbhajanfriendshipmovie

കോമഡി താരം സതീഷ് ഹര്‍ഭജന്റെ സുഹൃത്തായി സിനിമയില്‍ മുഖ്യ റോളിലെത്തുന്നു. സിനിമാസ് സ്റ്റുഡിയോയുടെ അസോസിയേഷനിലിറങ്ങുന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് സെന്റോവാ ഫിലിംസാണ്. ടെയ്‌റില്‍ ഹര്‍ഭജന്‍ സിങ്ങിനെയും സുഹൃത്തായി അഭിനയിക്കുന്ന സതീഷിനെയും അറസ്റ്റ് ചെയ്യുന്നതായും കാണിക്കുന്നുണ്ട്. ഇതിനെ ആസ്പദമാക്കിയാണ് സിനിമയെന്നാണ് വിവരം.

പരമ്പരാഗത വേഷത്തില്‍ സിങ് ആയി തന്നെയാണ് ഹര്‍ഭജന്‍ ചിത്രത്തിലെത്തുന്നത്. അര്‍ജുന്‍ സിനിമയില്‍ വില്ലന്‍ കഥാപാത്രമാണെന്നാണ് സൂചന. മികച്ച പശ്ചാത്തല സംഗീതം ട്രെയ്‌ലറിനെ ആസ്വാദ്യകരമാക്കുന്നുണ്ട്. എന്തായാലും ഹര്‍ഭജന്റെ അരങ്ങേറ്റ ചിത്രം വലിയ ഹിറ്റാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസിങ് തീയ്യതി പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജന്‍ സിങ്. ഇന്ത്യക്കുവേണ്ടി ടെസ്റ്റില്‍ ആദ്യ ഹാട്രിക്ക് നേടിയ താരം.2001ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 32 വിക്കറ്റ് നേടിയ താരം.2007ലെയും 2011ലെയും ലോകകപ്പ് കിരീടത്തിലും നാല് ഐപിഎല്‍ കിരീടത്തിലും ഭാഗമായ താരം, ഇങ്ങനെ വിശേഷങ്ങളേറെ അര്‍ഹിക്കുന്ന താരമാണ് ഹര്‍ഭജന്‍. ഇന്ത്യക്കുവേണ്ടി 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28ടി20യില്‍ നിന്ന് 25 വിക്കറ്റുമാണ് ഹര്‍ഭജന്‍ നേടിയത്. ഇത്തവണ യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ ചെന്നൈ നിരയില്‍ ഹര്‍ഭജന്‍ ഇറങ്ങും. ഇത്തവണത്തെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് ഹര്‍ഭജന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം നാമനിര്‍ദേശം പിന്‍വലിപ്പിച്ചിരുന്നു.

ട്രെയ്‌ലര്‍ കാണാം

Story first published: Friday, July 31, 2020, 9:56 [IST]
Other articles published on Jul 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X