വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പാട്രിസ് ഇവറ ബൂട്ടഴിച്ചു

പാരിസ്: മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,യുവന്റസ് ഡിഫന്‍ഡര്‍ പാട്രിസ് ഇവറ വിരമിക്കല്‍ പ്രഖ്യാപിച്ചു.നിലവില്‍ വെസ്റ്റ്ഹാമിനുവേണ്ടി കളിക്കുന്ന താരം 38ാം വയസിലാണ് ഫുട്‌ബോള്‍ മതിയാക്കുന്നത്.2004 മുതല്‍ 2016വരെ ഫ്രഞ്ച് ടീമിന്റെ പ്രതിരോധത്തിലെ നിര്‍ണ്ണായക താരമായിരുന്നു ഇവറ.'എന്റെ ഫുട്‌ബോള്‍ കരിയര്‍ ഇവിടെ അവസാനിപ്പിക്കുകയാണ്.പരിശീലകനായി ഫുട്‌ബോളില്‍ തുടരാനാണ് ആഗ്രഹം.2013ല്‍ത്തന്നെ യുവേഫ ബി കോച്ചിങ് ലൈസന്‍സിനായി പരിശീലനം നടത്തുന്നുണ്ട്.അടുത്ത് തന്നെ ഇൗ ലൈസന്‍സ് ലഭിക്കും.ഒരു ടീമിന്റെ പരിശീലകനാവാന്‍ മാനസികമായി ഞാന്‍ തയ്യാറെടുത്ത് കഴിഞ്ഞു'ഇവറ പറഞ്ഞു.

സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഗാവസ്‌കര്‍; കോലിയെ വീണ്ടും ക്യാപ്റ്റനാക്കിയതില്‍ അതൃപ്തി സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഗാവസ്‌കര്‍; കോലിയെ വീണ്ടും ക്യാപ്റ്റനാക്കിയതില്‍ അതൃപ്തി

ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലൂടെ യൂത്ത് കരിയര്‍ ആരംഭിച്ച ഇവറ 1998ല്‍ മാഴ്‌സലയിലൂടെയാണ് സീനിയര്‍ ക്ലബ്ബ് ഫുട്‌ബോളിലേക്കെത്തിയത്.പിന്നീട് മോന്‍സ,നൈസ് എന്നീ ക്ലബ്ബുകളിലേക്ക് കൂടുമാറിയ താരം 2002ല്‍ മൊണാക്കോയിലേക്കെത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു. ക്ലബ്ബിനൊപ്പം നാല് വര്‍ഷം തുടര്‍ന്ന ഇവറ 120 മത്സരത്തില്‍ നിന്ന് രണ്ട് ഗോളും നേടി.മൊണാക്കോയിലെ ശ്രദ്ധയാര്‍ന്ന പ്രകടനം ഇവറയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള വഴി തുറന്നു.യുണൈറ്റഡിനൊപ്പം എട്ട് വര്‍ഷക്കാലം തുടര്‍ന്ന ഇവറ 273 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളും സ്വന്തമാക്കി. അലക്‌സ് ഫെര്‍ഗൂസണിന്റെ പ്രിയ താരങ്ങളിലൊരാളായിരുന്നു ഇവറ.

patriceevra

യുണൈറ്റഡിനൊപ്പംഅഞ്ച് പ്രീമിയര്‍ ലീഗും ഒരു ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും അഞ്ച് കമ്യൂണിറ്റി ഷീല്‍ഡും മൂന്ന് ലീഗ് കപ്പും അദ്ദേഹം നേടിയിട്ടുണ്ട്. 2014ല്‍ യുവന്റസിലേക്ക് ചേക്കേറിയ അദ്ദേഹം മൂന്ന് കൊല്ലം ക്ലബ്ബിനൊപ്പം തുടര്‍ന്നു. പിന്നീട് മാഴ്്‌സലിയിലേക്ക് മാറിയ താരം അവസാന സീസണില്‍ വെസ്റ്റ്ഹാമിനുവേണ്ടി അഞ്ച് മത്സരങ്ങളും കളിച്ചു.ഫ്രാന്‍സ് ടീമിനുവേണ്ടി 81 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Tuesday, July 30, 2019, 8:37 [IST]
Other articles published on Jul 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X