നാല് ഹോക്കി താരങ്ങള്‍ കാറപടത്തില്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്
ഭോപ്പാല്‍: മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന നാല് കളിക്കാര്‍ കാറപകടത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറ്റാര്‍സിയില്‍ നിന്നും ഹൊഷംഗബാദിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഹൊഷംഗബാദില്‍ നടക്കുന്ന ധ്യാന്‍ ചന്ദ്ര ട്രോഫിക്കായുള്ള മത്സരത്തിന് പോവുകയായിരുന്നു ഇവര്‍. റൈസാല്‍പൂര്‍ ഗ്രാമത്തില്‍വെച്ച് കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഷാനവാസ് ഖാന്‍, ആദര്‍ശ് ഹാര്‍ദ്വ, ആഷിഷ് ലാല്‍, അനികേത് എന്നിവരാണ് മരിച്ചത്. ദേശീയ ലെവല്‍ ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവരാണ് ഇവര്‍. കായിക താരങ്ങളുടെ വിയോഗത്തില്‍ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. അപകടകാരണം പുറത്തുവിട്ടിട്ടില്ല. മറ്റു വാഹനവുമായി കൂട്ടിയിടിച്ചാണോ കാര്‍ നിയന്ത്രണം വിട്ടതാണോ എന്നത് സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications