For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴ് വര്‍ഷത്തിനുശേഷം ടെന്നീസ് സൂപ്പര്‍താരം കിം ക്ലിസ്റ്റേഴ്‌സ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്നു

ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബെല്‍ജിയത്തിന്റെ കിം ക്ലിസ്റ്റേഴ്‌സ് ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്നു. ഏഴുവര്‍ഷത്തെ അസാന്നിധ്യത്തിനുശേഷമാണ് സൂപ്പര്‍താരത്തിന്റെ തിരിച്ചുവരവ്. മൂന്ന് കുട്ടികളുടെ അമ്മയായിക്കഴിഞ്ഞ കിം 2020ല്‍ കോര്‍ട്ടില്‍ സജീവമാകാമെന്ന പ്രതീക്ഷയിലാണ്. പ്രായം 36 ആയെങ്കിലും കളിയെ അത് ബാധിക്കില്ലെന്നും മുന്‍കാല ഫോമിലേക്ക് തിരിച്ചെത്താമെന്നും അവര്‍ കണക്കുകൂട്ടുന്നു.

ഉയര്‍ന്ന നിലവാരത്തിലുള്ള ടെന്നീസ് കളിക്കാന്‍ താന്‍ പ്രാപ്തയായിക്കഴിഞ്ഞെന്ന് ക്ലിസ്റ്റേഴ്‌സ് വ്യക്തമാക്കി. നിരന്തരമായി സ്വയം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നാല്‍ നമുക്ക് ലക്ഷ്യങ്ങള്‍ നേടാനാകും. തനിക്ക് തിരിച്ചുവരാന്‍ കഴിയുമെന്നും താന്‍ മികവിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് അറിയാം. ഒരു ഗ്രാന്‍ഡ്സ്ലാമിന്റെ ക്വാര്‍ട്ടര്‍ഫൈനല്‍വരെയെങ്കിലും എത്തണമെന്ന ആഗ്രഹമുണ്ട്. അതിനായി ഏറെ ജോലികള്‍ ബാക്കിയുണ്ടെന്നും ക്ലിസ്‌റ്റേഴ്‌സ് ചൂണ്ടിക്കാട്ടി.

kimclijsters

1997ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറിയ ക്ലിസ്റ്റേഴ്‌സ് 2005ല്‍ യുഎസ് ഓപ്പണ്‍ കിരീടം നേടിയിരുന്നു. 2007ലാണ് അവര്‍ കോര്‍ട്ടിനോട് വിടപറയുന്നത്. ഇതിനിടെ അമ്മയായശേഷം 2009ല്‍ അവര്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. 2009ല്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനാവുകയും ചെയ്തു. 2010ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കി. 2012ല്‍ രണ്ടാം തവണ വിരമിക്കല്‍ നടത്തിയ താരം ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരന്‍ ബ്രയന്‍ ലിഞ്ചാണ് ഭര്‍ത്താവ്.

Story first published: Friday, September 13, 2019, 9:36 [IST]
Other articles published on Sep 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+