Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: കോട്രെലും സല്യൂട്ടും, വൈറലായ ആഹ്ലാദ പ്രകടനത്തിനു പിന്നില്‍... വെളിപ്പെടുത്തി മുന്‍ കോച്ച്

ലോകകപ്പിൽ വൈറലായി കോട്രെലിന്റെ സല്യൂട്ട്

കാര്‍ഡിഫ്: ഈ ലോകകപ്പില്‍ വ്യത്യസ്തമായ ആഹ്ലാദപ്രകടനത്തിലൂടെ ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയ താരമാണ് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെല്‍. വിക്കറ്റ് വീഴ്ത്തിയ ഉടന്‍ പട്ടാളശൈലിയില്‍ സല്യൂട്ട് നല്‍കുന്ന കോട്രെലിന്റെ ആഹ്ലാദ പ്രകടനം ഇതിനകം ലോകം ഏറ്റെടുത്തു കഴിഞ്ഞു.

മറ്റൊരു താരങ്ങള്‍ക്കുമില്ലാത്ത ഈ ആഹ്ലാദ പ്രകടനം തന്നെയാണ് കോട്രെലിനെ ക്രിക്കറ്റ് പ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാനുള്ള പ്രധാന കാരണം. വിന്‍ഡീസ് ടീമിന്റെ മാത്രമല്ല മറ്റു ടീമുകളുടെയും ആരാധകര്‍ ഇപ്പോള്‍ കോട്രെലിന്റെ സല്യൂട്ട് പ്രകടനത്തിന്റെ ഫാന്‍സായി മാറിക്കഴിഞ്ഞു.

മുന്‍ കോച്ച് പറയുന്നത്

മുന്‍ കോച്ച് പറയുന്നത്

കോട്രെലിന്റെ സല്യൂട്ട് ആഹ്ലാദപ്രകടനത്തിനു കാരണമെന്തെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ടീമിന്റെ മുന്‍ കോച്ച് കൂടിയായ സ്റ്റുവര്‍ട്ട് ലോ. ജമൈക്കന്‍ സൈന്യത്തിലെ കമാന്റിങ് ഓഫീസറോടുള്ള ആദരസൂചകമായിട്ടാണ് കോട്രെല്‍ അത്തരത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതെന്നു ലോ വ്യക്തമാക്കി.
ആഹ്ലാദപ്രകടനം വലിയ ഹിറ്റായി മാറിയതോടെ കഴിഞ്ഞയാഴ്ച ട്രെന്റ് ബ്രിഡ്ജില്‍ ഒരു ചടങ്ങില്‍ കോട്രെല്‍ ആരാധകര്‍ക്കു പഠിപ്പിച്ചു കൊടുക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

കോട്രെല്‍ സൈനികന്‍

ജമൈക്കന്‍ ഡിഫന്‍സ് ഫോഴ്‌സിലെ സൈനികനാണ് കോട്രെലെന്ന് ലോ പറഞ്ഞു. ലോകകപ്പില്‍ വിന്‍ഡീസിന് വേണ്ടി കൡക്കാന്‍ തന്റെ കമാന്റിങ് ഓഫീസറില്‍ നിന്നും അദ്ദേഹം അനുമതി തേടിയിരുന്നു. കാരണം ജമൈക്കന്‍ സൈന്യത്തില്‍ വളരെ സജീവമാണ് കോട്രെല്‍.
കമാന്റിങ് ഓഫീസര്‍ അനുവാദം നല്‍കിയതോടെയാണ് കോട്രെലിന് ലോകകപ്പില്‍ കളിക്കാനായത്. അതിനോടുള്ള നന്ദി സൂചകമായാണ് തന്റെ കമാന്റിങ് ഓഫീസര്‍ക്ക് സല്യൂട്ട് നല്‍കുന്ന തരത്തില്‍ കോട്രെല്‍ കളിക്കളത്തില്‍ ആഹ്ലാദപ്രകടനം നടത്തുന്നതന്നും ലോ വിശദമാക്കി.

ആദരവായി കണ്ടാല്‍ മതി

ആദരവായി കണ്ടാല്‍ മതി

ആരെയും അസ്വസ്ഥരാക്കുന്നതിനു വേണ്ടിയല്ല കോട്രെല്‍ അത്തരത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതെന്നു ലോ പറഞ്ഞു. നാട്ടിലുള്ളവര്‍ക്കു കൂടി നല്‍കുന്ന ബഹുമാനമായി മാത്രം അതിനെ കണ്ടാല്‍ മതി. ഇപ്പോള്‍ ലോകം മുഴുവന്‍ കോട്രെലിന്റെ സല്യൂട്ട് ആഹ്ലാദപ്രകടനം ഏറ്റെടുത്തു കഴിഞ്ഞതായും ലോ കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയക്കെതിരേ വിന്‍ഡീസ് പരാജയപ്പെട്ട കഴിഞ്ഞ മല്‍സരത്തിലും പേസര്‍ തിളങ്ങിയിരുന്നു. കളിയില്‍ അപകടകാരികളായ ഡേവിഡ് വാര്‍ണറെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും പുറത്താക്കിയത് കോട്രെല്ലായിരുന്നു.

Story first published: Friday, June 7, 2019, 12:45 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+