Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമ്മി പാക് പൗരനാകുന്നു; അപേക്ഷ സമര്‍പ്പിച്ചു

ദുബായ്: മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഡാരന്‍ സമ്മി പാക്കിസ്ഥാന്‍ പൗരനാകാന്‍ ഒരുങ്ങുന്നു. സമ്മിക്കുവേണ്ടി പിഎസ്എല്‍ ടീം പെഷവാര്‍ സല്‍മിയുടെ ഉടമ ജാവേദ് അഫ്രീദി അപേക്ഷ സമര്‍പ്പിച്ചു. പെഷവാര്‍ സല്‍മിയുടെ ക്യാപ്റ്റന്‍ കൂടിയാണ് സമ്മി. പാക്കിസ്ഥാനില്‍ വിദേശ കളിക്കാര്‍ കളിക്കാന്‍ മടിക്കുമ്പോള്‍ സമ്മി പിഎസിഎല്ലില്‍ സജീവമാണ്. പാക്കിസ്ഥാനില്‍ നടന്ന ലീഗ് മത്സരങ്ങളിലും സമ്മി കളിക്കാന്‍ വിസമ്മതിച്ചിരുന്നില്ല.

പാക്കിസ്ഥാനോടും പാക് ക്രിക്കറ്റിനോടുമുള്ള സ്‌നഹത്തോടുള്ള ആദരമായി സമ്മിക്ക് പൗരത്വം നല്‍കണമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സമ്മിക്ക് പൗരത്വം നല്‍കണമെന്ന് അപേക്ഷിച്ചതായി അഫ്രീദി പറഞ്ഞു. അപേക്ഷ ഇപ്പോള്‍ പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ ടേബിളിലാണ്. സമ്മിയെക്കുറിച്ച് നല്ല വാക്കുകള്‍ നല്‍കാന്‍ പിസിബി ചെയര്‍മാനോടും അഭ്യര്‍ഥിക്കുന്നെന്നും അഫ്രീദ് വ്യക്തമാക്കി.

darensammy

അതേസമയം, പാക്കിസ്ഥാനെ സ്‌നേഹിക്കാന്‍ ഒരു പാസ്‌പോര്‍ട്ടിന്റെ ആവശ്യമില്ലെന്നാണ് സമ്മിയുടെ പ്രതികരണം. പാക്കിസ്ഥാനിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മടക്കിക്കൊണ്ടുവരാന്‍ താന്‍ നല്‍കുന്ന സേവനം ജനങ്ങള്‍ മനസിലാക്കുന്നതുതന്നെ വലിയ കാര്യമാണ്. ഞാന്‍ മാത്രമല്ല, എല്ലാവരും ഇവിടെ എത്തുകയും പിന്തുണ നല്‍കുകയും വേണം. പാക്കിസ്ഥാനിലേക്ക് കിക്കറ്റ് തിരിച്ചെത്തിക്കാന്‍ വലിയ പരിശ്രമം ആവശ്യമാണെന്നും സമ്മി പറഞ്ഞു.

Story first published: Saturday, February 22, 2020, 12:10 [IST]
Other articles published on Feb 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+