നിര്‍ണായകമായ ആ ഓവര്‍ ത്രോയില്‍ അമ്പയര്‍ക്ക് പിഴവു പറ്റി; മുന്‍ അമ്പയര്‍ സൈമണ്‍ ടൗഫല്‍
ലണ്ടന്‍: ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍ നിര്‍ണായകമായ ഓവറില്‍ സംഭവിച്ച ഓവര്‍ ത്രോയില്‍ അമ്പയര്‍ക്ക് പിഴവു പറ്റിയതായി മുന്‍ അമ്പയര്‍ സൈമണ്‍ ടൗഫല്‍. ഏറ്റവും മികച്ച അമ്പയര്‍ എന്ന് പേരുകേട്ട ടൗഫല്‍ പറയുന്നത് ഓവര്‍ത്രോയിലൂടെ ഇംഗ്ലണ്ടിന് നല്‍കിയ 6 റണ്‍സ് നിയമവിരുദ്ധമാണെന്നാണ്. ആകെ 5 റണ്‍സ് മാത്രമേ ഐസിസി നിയമപ്രകാരം ഇംഗ്ലിണ്ടിന് നല്‍കാന്‍ പാടുള്ളൂ എന്നാണ് ടൗഫലിന്റെ വാദം.

കുമാര്‍ ധര്‍മസേനയാണ് ഈ അവസരത്തില്‍ ഫീല്‍ഡ് അമ്പയറായിരുന്നത്. കളിയുടെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാനായി വേണ്ടിയിരുന്നത് 15 റണ്‍സാണ്. ആദ്യ രണ്ട് പന്തിലും സ്റ്റോക്‌സിന് റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, മൂന്നാം പന്ത് സിക്‌സറിന് പറത്തി. നാലാം പന്തില്‍ രണ്ട് റണ്‍സെടുക്കുന്നതിനിടെ ഗുപ്റ്റിന്റെ നേരിട്ടുള്ള ഏറ് സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലെത്തിയതോടെ 6 റണ്‍സ് അനുവദിക്കുകയായിരുന്നു. ഈ ഓവറില്‍ ആകെ 15 റണ്‍സെടുത്താണ് ഇംഗ്ലണ്ട് കളി സമനിലയിലേക്ക് നീക്കിയത്. മത്സരം പിന്നീട് സൂപ്പര്‍ ഓവറിലും സമനിലയിലായതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരാക്കുകയായിരുന്നു.
ഓവര്‍ ത്രോ ആയി 6 റണ്‍സ് നല്‍കിയത് അമ്പയറുടെ തെറ്റാണെന്ന് ടൗഫല്‍ വ്യക്തമാക്കി. ഓവര്‍ ത്രോ യില്‍ ഫീല്‍ഡര്‍ പന്തെടുക്കുന്നതും റിലീസ് ചെയ്യുന്നതും ശരിയായി നിരീക്ഷിക്കണമായിരുന്നു. ആ സമയത്ത് ബാറ്റ്‌സ്മാന്‍ എവിടെയാണെന്നതും നിരീക്ഷിക്കേണ്ടതാണ്. ഈ രീതിയിലാണ് ഓവര്‍ ത്രോ റണ്‍സ് നല്‍കേണ്ടത്. ഇപ്പോഴത്തെ രീതിയില്‍ നല്‍കിയത് തികച്ചും തെറ്റായ കാര്യമാണെന്ന് ടൗഫല്‍ ഉറപ്പിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications