'എങ്ങോട്ടും പോകാനാകുന്നില്ല', കമന്ററി പറയാനെത്തിയ മുന്‍ ലങ്കന്‍ താരം ട്രാഫിക്കില്‍ കുടുങ്ങി; വീഡിയോ
പൂനെ: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന മൂന്നാം ട്വന്റി20ക്ക് കമന്ററി പറയാനെത്തിയ മുന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ റസല്‍ അര്‍നോള്‍ഡിന് കിട്ടിയത് എട്ടിന്റെ പണി. പൂനെയില്‍ നടക്കുന്ന മൂന്നാം മത്സരത്തിനുവേണ്ടി വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് പുറപ്പെട്ട അര്‍നോള്‍ഡിന്റെ വാഹനം ട്രാഫിക്കില്‍ കുടുങ്ങിയതാണ് താരത്തെ ബുദ്ധിമുട്ടിച്ചത്. എങ്ങോട്ടും പോകാനാകുന്നില്ല എന്ന ക്യാപ്ഷനോടെ 20 സെക്കന്റേ വീഡിയോ അദ്ദേഹം സ്വന്തം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
രാത്രിയില്‍ അരമണിക്കൂറിനടുത്ത് അദ്ദേഹം ട്രാഫിക്കില്‍ കുടുങ്ങി. അദ്ദേഹം പുറത്തുവിട്ട വീഡിയോ ഇന്ത്യയിലെ ട്രാഫിക്ക് സംവിധാനങ്ങളുടെ അപര്യാപ്ത എടുത്തുകാട്ടുന്നതാണ്. നേരത്തെയും പല പ്രമുഖരും ട്രാഫിക്കില്‍ കുടുങ്ങി ബുദ്ധിമുട്ടിയിട്ടുണ്ട്. ശ്രീലങ്കയ്ക്ക് വേണ്ടി 44 ടെസ്റ്റില്‍ നിന്ന് 1821 റണ്‍സും 11 വിക്കറ്റും 180 ഏകദിനത്തില്‍നിന്ന് 3950 റണ്‍സും 40 വിക്കറ്റും ഒരു ടി20യില്‍ നിന്ന് ഏഴ് റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.നിലവില്‍ ക്രിക്കറ്റ് കമന്റേറ്ററായി അദ്ദേഹം സജീവമാണ്.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലാണ്. പുനെയില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം. തോറ്റാല്‍ പരമ്പര പങ്കിടേണ്ടി വരും. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications