മുന്‍ ശ്രീലങ്കന്‍ നായകന്‍ ചമര കപുഗേദര വിരമിക്കല്‍ പ്രഖ്യാപിച്ചു
കൊളംബോ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ചമര കപുഗേദര വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏറെ നാളായി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് പുറത്തായിരുന്ന താരം 32ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2006ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ച താരം 2010 വരെ ടീമിലെ നിര്‍ണ്ണായക താരമായിരുന്നു. പരിക്കും മോശം ഫോമും കാരണം ടീമില്‍ നിന്ന് തഴയപ്പെട്ട താരം 2015ല്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഫോം കണ്ടെത്താനായില്ല. 2017ല്‍ പാകിസ്താനെതിരെയാണ് അദ്ദേഹം അവസാന ഏകദിനം കളിച്ചത്. നിലവില്‍ സരാസന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പരിശീലകനാണ് കപുഗേദര.

ശ്രീലങ്കയ്ക്കുവേണ്ടി എട്ട് ടെസ്റ്റില്‍ നിന്ന് 418 റണ്‍സും 102 ഏകദിനത്തില്‍ നിന്ന് 1624 റണ്‍സും 43 ടി20യില്‍ നിന്ന് 703 റണ്‍സും താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അഞ്ച് മത്സരം കളിച്ച അദ്ദേഹം 16 റണ്‍സും നേടി. മൂന്ന് ഫോര്‍മാറ്റിലും ഒരു സെഞ്ച്വറി പോലും നേടാന്‍ അദ്ദേഹത്തിനായിട്ടില്ല.ടെസ്റ്റില്‍ 96,ഏകദിനത്തില്‍ 95മാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications