Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തര്‍, നിങ്ങള്‍ അതു ചെയ്യരുതായിരുന്നു!! മുന്‍ സൂപ്പര്‍ താരത്തിനെതിരേ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ്

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റില്‍ വിവാദങ്ങള്‍ക്കു വലിയ പഞ്ഞമുണ്ടാവാറില്ല. ഇപ്പോള്‍ പാക് ക്രിക്കറ്റിലെ പ്രധാന ചര്‍ച്ചാവിഷയം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദാണ്. കളിക്കളത്തില്‍ എതിര്‍ ടീം താരത്തെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചതിനെ തുടര്‍ന്നു സസ്‌പെന്‍ഷനിലാണ് അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് നാലു മല്‍സരങ്ങളില്‍ നിന്നും സര്‍ഫ്രാസിനെ വിലക്കിയത്. സര്‍ഫ്രാസ് ദക്ഷിണാഫ്രിക്കയുടെ ആന്‍ഡില ഫെലുക്വായോയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ പറഞ്ഞ വാക്കുകള്‍ മൈക്ക് സ്റ്റംപിലൂടെയാണ് ലോകമറിഞ്ഞത്.

ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള സര്‍ഫ്രാസിനെ വിമര്‍ശിച്ചു കൊണ്ട് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസറായ ശുഐബ് അക്തര്‍ രംഗത്തു വന്നിരുന്നു. അക്തര്‍ തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതികരിച്ചിരിക്കുകയാണ് സര്‍ഫ്രാസ്.

തെറ്റ് സമ്മതിക്കുന്നു

തെറ്റ് സമ്മതിക്കുന്നു

തെറ്റു പറ്റിയതായി സമ്മതിച്ച സര്‍ഫ്രാസ് അതു തിരുത്തി കൂടുതല്‍ ശക്തനായി തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കി. എന്നാല്‍ അക്തറിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. അക്തര്‍ വിമര്‍ശിക്കുകയല്ല, മറിച്ചു തന്നെ വ്യക്തപരമായി ആക്രമിക്കുകയാണെന്നും ഒരു പാക് ചാനലിനോട് സര്‍ഫ്രാസ് വ്യക്തമാക്കി.
തെറ്റ്് സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്യുന്നു. ഈ സംഭവം നല്ല രീതിയില്‍ തന്നെ പരിഹരിച്ച പിസിബിക്കു അഭിനന്ദമറിയിക്കുന്നു. തനിക്കു പിന്തുണ നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്നും സര്‍ഫ്രാസ് കൂട്ടിച്ചേര്‍ത്തു.

അക്തര്‍ പറഞ്ഞത്

ട്വിറ്ററില്‍ പോസ്റ്റ് ചെയ്്ത വീഡിയോയിലൂടെയാണ് സര്‍ഫ്രാനിനെ അക്തര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഒരു പാകിസ്താനിയെന്ന നിലയില്‍ സര്‍ഫ്രാസിന്റെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്.
കളിക്കളത്തില്‍ അപ്പോഴത്തെ ദേഷ്യത്തിലാവാം സര്‍ഫ്രാസ് അങ്ങനെ പെരുമാറിയതെന്നാണ് തന്റെ അഭിപ്രായം. പരസ്യമായി സര്‍ഫ്രാസ് മാപ്പു പറയുന്നതാണ് ഉചിതമെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അക്തര്‍ പറഞ്ഞിരുന്നു.

 സര്‍ഫ്രാസിന്റെ വാക്കുകള്‍ ഇങ്ങനെ

സര്‍ഫ്രാസിന്റെ വാക്കുകള്‍ ഇങ്ങനെ

ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മിലുള്ള ഏകദിന മല്‍സരത്തിനിടെയായിരുന്നു സര്‍ഫ്രാസിനെ കുടുക്കിയ സംഭവം. വിക്കറ്റ് കീപ്പര്‍ കൂടിയായ അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഫെലുക്വായോയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹേ, കറുത്ത മനുഷ്യാ, നിങ്ങളുടെ അമ്മ എവിടെയാണ് ഇരിക്കുന്നത്? എന്തു പ്രാര്‍ഥനയാണ് അവര്‍ ഇന്നേക്കു നടത്തുന്നതെന്നുമായിരുന്നു സര്‍ഫ്രാസ് ഫെലുക്വായോട് ചോദിച്ചത്.
ഇതു വിവാദമായി മാറിയതോടെ ഫെലുക്വായോയു മാപ്പുപറഞ്ഞ സര്‍ഫ്രാസ് കളിക്കിടെയുണ്ടായ നിരാശയിലാണ് താന്‍ അങ്ങനെ സംസാരിച്ചതെന്നും വ്യക്തമാക്കിയിരുന്നു.

Story first published: Wednesday, January 30, 2019, 11:56 [IST]
Other articles published on Jan 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+