വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്പാനിഷ് താരം ഡേവിഡ് വിയ വിരമിക്കല്‍ പ്രഖ്യാപിച്ചു

മാഡ്രിഡ്: സ്പാനിഷ് താരം ഡേവിഡ് വിയ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ ജാപ്പനീസ് ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്ന വിയ ഈ വര്‍ഷം അവസാനത്തോടെ ബൂട്ടഴിക്കുകയാണെന്ന് ട്വീറ്റിലൂടെയാണ് അറിയിച്ചത്. മുപ്പത്തിയേഴുകാരനായ വിയ വിസ്സെല്‍ കോബെ ടീമില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങളാണ് ടീമിന് സീസണില്‍ ശേഷിക്കുന്നത്.

വിരമിക്കലിനെക്കുറിച്ച് ഒട്ടേറേക്കാലമായി ചിന്തിക്കുകയാണെന്ന് വിയ പറഞ്ഞു. കുടംബം, സുഹൃത്തുക്കള്‍ തുടങ്ങിയവരുമായി ആലോചിച്ചാണ് തീരുമാനം അറിയിക്കുന്നത്. വരാനിരിക്കുന്ന എംപറര്‍ കപ്പില്‍ കിരീടത്തോടെ വിരമിക്കണമെന്നാണ് ആഗ്രഹം. വിരമിച്ചുകഴിഞ്ഞാലും ഫുട്‌ബോളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും വിയ അറിയിച്ചു.

പരിക്കേറ്റ മുഹമ്മദ് സല ടീമില്‍നിന്നും പുറത്ത്; ലിവര്‍പൂളിന് ആശങ്കപരിക്കേറ്റ മുഹമ്മദ് സല ടീമില്‍നിന്നും പുറത്ത്; ലിവര്‍പൂളിന് ആശങ്ക

davidvillaretirening

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഗിജോണ്‍, സരഗോസ, വലെന്‍സിയ, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ക്കുവേണ്ടി കളിച്ചു. മൂന്നുതവണ ലാ ലീഗ നേടിയ ടീമില്‍ അംഗമായിരുന്നു. മൂന്നുതവണ കോപ്പ ഡെല്‍ റേസും നേടി. 2011ല്‍ ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗിലും മുത്തമിട്ടു. 2015ല്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്ക് മാറി. നാല് സീസണില്‍ കളിച്ചശേഷമാണ് ജപ്പാനിലേക്ക് മാറിയത്. സ്‌പെയ്‌നിനുവേണ്ടി 98 തവണയാണ് കളത്തിലിറങ്ങിയത്. 2008ലെ യൂറോ കപ്പും 2010ലെ ലോകകപ്പും നേടിയ ടീമില്‍ അംഗമായിരുന്നു. 59 ഗോളുകളും നേടി.

Story first published: Wednesday, November 13, 2019, 17:01 [IST]
Other articles published on Nov 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X