ജോഹന്നസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരം ഗുലാം ബോദിക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷ. ഒത്തുകളിക്ക് കൂട്ടുനിന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കടുത്ത ശിക്ഷ ലഭിച്ചത്. 2004ല്‍ രൂപം നല്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ ലഭിക്കുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ കായികതാരമാണ് ഗുലാം. ഹാന്‍സി ക്രോണെ ഉള്‍പ്പെട്ട ഒത്തുകളി ആരോപണത്തെ തുടര്‍ന്നായിരുന്നു നിയമം രൂപീകരിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 2 ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവും ഗുലാം കളിച്ചിട്ടുണ്ട്. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് 20 വര്‍ഷത്തെ വിലക്ക് ലഭിച്ചിരുന്നു. ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലും കമന്റേറ്റര്‍ എന്ന നിലയിലും വിരമിച്ചശേഷമാണ് ഇദ്ദേഹം വാതുവെപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്. ഒട്ടേറെ കളിക്കാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയെന്ന് പരാതിയുയര്‍ന്നതോടെ അന്വേഷണവും നടത്തി.
തുടര്‍ച്ചയായി മൂന്നാം ടെസ്റ്റിലും ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍; ഷഹ്ബാസ് നദീമിന് അരങ്ങേറ്റം
സൗത്താഫ്രിക്കന്‍ ആഭ്യന്തര ടി20 ക്രിക്കറ്റ് ലീഗായ റാംസ്ലാം ടൂര്‍ണമെന്റിനിടെയായിരുന്നു ഒത്തുകളിക്കായി കളിക്കാരെ സമീപിച്ചത്. മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ആല്‍വിരോ പീറ്റേഴ്സണ് ഉള്‍പ്പെടെ പിന്നീട് ഗുലാമിനെതിരെ പരാതി നല്കി. ബോദിക്കെതിരായ ശിക്ഷയില്‍ പീറ്റേഴ്സണ് സന്തോഷം പ്രകടിപ്പിച്ചു. ക്രിക്കറ്റിനെ സംബന്ധിച്ച് മഹത്തായ ദിനമെന്നാണ് പീറ്റേഴ്സണ് പ്രതികരിച്ചത്. ബോദിക്ക് അപ്പീല്‍ നല്കാന് അവസരമുണ്ടെന്നും മുന്‍താരം പറഞ്ഞു.