Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്ററും മകളും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ വനിതാ ക്രിക്കറ്ററും മകളും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 25കാരിയായ എല്‍റിയേസ ത്യുനിസെന്‍ ഫൗരിയാണ് മരിച്ചത്. ഓള്‍റൗണ്ടറായിരുന്ന ഫൗരി ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി നാലു മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളും ഒരു ടി20യും ഇതില്‍പ്പെടുന്നു. 2013ലെ ലോകകപ്പ് ടീമില്‍ ഫൗരിയുമുണ്ടായിരുന്നു. സ്റ്റില്‍ഫൊണ്ടെയ്‌നില്‍ വച്ചുണ്ടായ കാറപകടത്തിലാണ് ഫൗരിയും മകളും മരിച്ചതെന്ന് പോലീസ് വക്താവ് അറിയിച്ചു.

south africa

ഫൗരിയുടെ അകാലവിയോഗത്തില്‍ ക്രിക്കറ്റ് സൗത്താഫ്രിക്ക (സിഎസ്എ) ചീഫ് എക്‌സിക്യൂട്ടീവ് തബാങ് മൊറോ ഞെട്ടല്‍ രേഖപ്പെടുത്തി. താരത്തിന്റെ മരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ വാക്കുകളില്ല. ദേശീയ താരമെന്ന നിലയില്‍ ഫൗരിയുടെ സേവനങ്ങള്‍ വിസ്മരിക്കാനാവില്ല. ക്രിക്കറ്റ് സൗത്താഫ്രിക്ക കുടുംബത്തിനു വേണ്ടി ഫൗരിയുടെയും കുടുംബത്തിന്റെയും ദുഖത്തിനൊപ്പം പങ്കുചേരുന്നതായും അദ്ദേഹം കുറിച്ചു.

ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഡെയ്ന്‍ വാന്‍ നൈകെര്‍ക്കും ഫൗരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Story first published: Monday, April 8, 2019, 15:27 [IST]
Other articles published on Apr 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+