മന്ത്രിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമം; മുന്‍ ശ്രീലങ്ക പെര്‍ഫോമന്‍സ് അനലിസ്റ്റിന് ഐസിസിയുടെ വിലക്ക്
ദുബായ്: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ പെര്‍ഫോമന്‍സ് അനലിസ്റ്റ് സനത് ജയസുന്ദരക്ക് ഏഴ് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഐസിസി. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും ജയസുന്ദരയെ ഏഴ് വര്‍ഷത്തേക്ക് വിലക്കിയത്. ശ്രീലങ്കന്‍ കായിക മന്ത്രിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിനാണ് നടപടി. ഇത് സംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി തന്നെ പ്രതികരിച്ചിട്ടുണ്ട്.
'സനത് ജയസുന്ദര,ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ പെര്‍ഫോര്‍മന്‍സ് അനലിസ്റ്റിനെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും വിലക്കിയിരിക്കുന്നു. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി'-ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. 2019 മെയ് 11 മുതലാണ് ഈ വിലക്ക് പ്രാബല്യത്തില്‍ വരിക. ആര്‍ട്ടിക്കിള്‍ 2.1.3 പ്രകാരമുള്ള കുറ്റമാണ് ജയസുന്ദര ചെയ്തിരിക്കുന്നത്. ശ്രീലങ്കന്‍ കായിക മന്ത്രിയെ ദുരുദ്ധേശ പരമായി സമീപിക്കുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടി.

'ജയസുന്ദരയുടെ നടപടി വളരെ നിരാശയയുണ്ടാക്കുന്ന കാര്യമാണ്. കായിക മന്ത്രിയെ സ്വാധീനിക്കാനുള്ള ശ്രമം തെറ്റുകള്‍ മറക്കുന്നതിനാണ്. ഇത് നിരാശയുണ്ടാക്കുന്നു. ഇത്തരം സ്വഭാവമുള്ളവരെ കായിക വിഭാഗത്തില്‍ തുടരാന്‍ അനുവദിക്കുന്നതല്ല. തെറ്റായ മാര്‍ഗത്തിലൂടെ നടക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണിത് '-ഐസിസി ജനറല്‍ മാനേജര്‍ അലെക്‌സ് മാര്‍ഷല്‍ പറഞ്ഞു.
സമീപകാലത്തായി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം വളരെ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിനൊപ്പമാണ് ഇപ്പോള്‍ ഇത്തരമൊരു നടപടി കൂടി ഉണ്ടായിരിക്കുന്നത്. 2019ല്‍ നടന്ന സംഭവത്തില്‍ അപ്പോള്‍ തന്നെ ജയസുന്ദരയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലൊടുവിലാണ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. എന്തായാലും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് വലിയ നാണക്കേടുണ്ടാക്കുന്ന വാര്‍ത്തയായി ഇത് മാറിയിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications