മുന്‍ കേരള രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ മരണം, മകന്‍ അറസ്റ്റില്‍
മുന്‍ കേരളാ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം കെ ജയമോഹന്‍ തമ്പിയുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍ അശ്വിന്‍ തമ്പി അറസ്റ്റില്‍. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്നാണ് സംശയം. ജയമോഹന്‍ തമ്പിയെ അശ്വിന്‍ തള്ളിയിട്ടെന്നാണ് നിഗമനവും. 64 വയസ്സുള്ള ജയമോഹന്‍ തമ്പിയെ തിങ്കളാഴ്ച്ച വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മണക്കാട് മുക്കോലക്കലെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് മുകള്‍നിലയില്‍ താമസിച്ചിരുന്ന വാടകക്കാര്‍ വീട് പരിശോധിച്ചതും മൃതദേഹം കണ്ടെത്തിയതും. ജയമോഹന്‍ തമ്പിയുടെ നെറ്റിയിലുണ്ടായ ആഴമുള്ള മുറിവാണ് മരണകാരണം.

എണ്‍പതുകളില്‍ കേരളത്തിനായി രഞ്ജി ട്രോഫി ക്രിക്കറ്റ് കളിച്ച താരമായിരുന്നു ജയമോഹന്‍ തമ്പി. അണ്ടര്‍ 25 ടീമില്‍ കാഴ്ച്ചവെച്ച പ്രകടനമായിരുന്നു ജയമോഹന്‍ തമ്പിക്ക് രഞ്ജി ട്രോഫി ടീമില്‍ ഇടംനല്‍കിയത്. രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ആറ് തവണ കേരളത്തിനായി ഇദ്ദേഹം കളിച്ചിട്ടുണ്ട്. രഞ്ജിത്ത് തോമസ് തുടങ്ങിയ താരങ്ങളുടെ കാലത്താണ് ജയമോഹനും കേരളത്തിനായി കളിച്ചത്. ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു ഇദ്ദേഹം. പില്‍ക്കാലത്ത് ക്രിക്കറ്റ് മതിയാക്കി ബാങ്കിങ് ഉദ്യോഗത്തിലേക്ക് ഇദ്ദേഹം കടന്നു. സ്റ്റേറ്റ് ബാങ്ക്് ഓഫ് ട്രാവന്‍കൂറില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായാണ് ആലപ്പുഴ സ്വദേശിയായ ജയമോഹന്‍ തമ്പി ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. ഇതേസമയം ബാങ്കിങ് കാലത്തും ഇന്റര്‍-ബാങ്ക് മത്സരങ്ങളില്‍ സജീവമായി ഇദ്ദേഹം പങ്കെടുത്തിരുന്നു. എസ്ബിടി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ പദവിയും ജയമോഹന്‍ തമ്പി വഹിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications