വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ കേരള രഞ്ജി ട്രോഫി താരം എം സുരേഷ് കുമാര്‍ അന്തരിച്ചു

ആലപ്പുഴ: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എം സുരേഷ് കുമാര്‍ (ഉമ്രി 47) അന്തരിച്ചു. കേരളത്തിനുവേണ്ടിയും റെയില്‍വേക്കുവേണ്ടിയും കളിച്ചിട്ടുള്ള സുരേഷ് കുമാറിനെ പഴവീട് ഗൗരീശങ്കരത്ത് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനൊപ്പം കളിച്ചിട്ടുള്ള താരമാണ്. ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ ഉമ്രിയെന്ന പേരില്‍ അറിയപ്പെടുന്ന സുരേഷ് കുമാറിന്റെ വിയോഗം കായിക കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്പിന്‍ ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന അദ്ദേഹം 1990ലെ രാഹുല്‍ ദ്രാവിഡ് നായകനായിരുന്ന ഇന്ത്യന്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു.

മുന്‍ ന്യൂസീലന്‍ഡ് നായകനും നിലവിലെ സിഎസ്‌കെ പരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ളമിങ് ഉള്‍പ്പെട്ട ന്യൂസീലന്‍ഡ് അണ്ടര്‍ 19 ടീമിനെതിരേ ടെസ്റ്റും ഏകദിന പരമ്പരയും സുരേഷ് കുമാര്‍ കളിച്ചിട്ടുണ്ട്. 72 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 1657 റണ്‍സും 196 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. 12 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള സുരേഷ് കുമാര്‍ അഞ്ച് തവണ അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 1994-95ലെ രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെ ആദ്യമായി കേരളം കീഴടക്കിയപ്പോള്‍ 12 വിക്കറ്റുമായി ശ്രദ്ധേയ പ്രകടനമായിരുന്നു സുരേഷ് കുമാര്‍ നടത്തിയിരുന്നത്. ഒരു കാലത്ത് കേരളത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ടീമില്‍ എത്താന്‍ പോകുന്ന താരമെന്ന നിലയില്‍പ്പോലും സുരേഷ് കുമാര്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ക്രിക്കറ്റ് കരിയറില്‍ സീനിയര്‍ ദേശീയ തലത്തിലേക്ക് ഉയരാന്‍ ഭാഗ്യമുണ്ടായില്ല.

sureshkumar-ranji-

ഒരിക്കല്‍ രാഹുല്‍ ദ്രാവിഡ് അണ്ടര്‍ 19 ക്രിക്കറ്റിലെ അനുഭവം പങ്കുവെച്ചപ്പോള്‍ സുരേഷ് കുമാറിനെ പ്രശംസിച്ചിരുന്നു. 'വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ഒരു ടീമില്‍. പറയുന്നത് പരസ്പരം മനസിലാകാത്ത അവസ്ഥ. എന്നിട്ടും ഹിന്ദി മാത്രമറിയാവുന്ന ഉത്തര്‍പ്രദേശുകാരനും കേരളത്തില്‍ നിന്ന് മലയാളം മാത്രമറിയാവുന്ന താരവും ഒരുമിച്ച് ക്രീസില്‍. റണ്ണിനായി വിളിക്കണമെങ്കിലും സ്‌ട്രൈക്ക് കൈമാറണമെങ്കിലും പരസ്പരം ഭാഷ അറിയാത്ത അവസ്ഥ. എന്നിട്ടും എട്ടാം വിക്കറ്റില്‍ അവര്‍ 100 റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് ഉണ്ടാക്കി. കാരണം അവര്‍ക്കറിയാവുന്ന ഏക ഭാഷ ക്രിക്കറ്റായിരുന്നു' എന്നാണ് രാഹുല്‍ അന്ന് പ്രശംസിച്ചത്. 1973 ഏപ്രില്‍ 11ന് ജനിച്ച സുരേഷ് കുമാര്‍ 18ാം വയസില്‍ റെയില്‍വേയില്‍ ജോലിക്ക് പ്രവേശിച്ചു. ഭാര്യ മഞ്ജു. മകന്‍-അതുല്‍ കൃഷ്ണ.

Story first published: Saturday, October 10, 2020, 11:39 [IST]
Other articles published on Oct 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X