ബൗണ്ടറികളുടെ എണ്ണം നോക്കി ലോക കിരീടമോ; ഐസിസിക്ക് രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍
ലണ്ടന്‍: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് കിരീടം നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍. ഇരു ടീമുകളും സ്‌കോറില്‍ തുല്യത വരികയും തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറിലും ടൈ ആയതോടെ ഇംഗ്ലണ്ടിന് കിരീടം നല്‍കുകയായിരുന്നു. മത്സരത്തില്‍ ആകെ നേടിയ ബൗണ്ടറികളുടെ എണ്ണം നോക്കിയായിരുന്നു ഇംഗ്ലണ്ടിനെ വിജയികളായി നിശ്ചയിച്ചത്.
ഈ ലോകകപ്പിലാണ് മത്സരം ടൈ ആയാല്‍ പുതിയ നിയമവുമായി ഐസിസി എത്തിയത്. നേരത്തെ ടി20 മത്സരങ്ങളില്‍ അവതരിപ്പിച്ച സൂപ്പര്‍ ഓവര്‍ ഏകദിനത്തിലും പരീക്ഷിച്ചു. എന്നാല്‍, സൂപ്പര്‍ ഓവറും ടൈ ആയതോടെ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ തീരുമാനിക്കുകയായിരുന്നു. ബൗണ്ടറികളുടെ എണ്ണത്തിലും തുല്യത വന്നാല്‍ ലീഗ് മത്സരത്തില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കിരീം നല്‍കുക.

മുന്‍ കളിക്കാരുടെ വിമര്‍ശനം
ഐസിസിയുടെ പുതിയ തീര്‍ത്തും അപ്രായോഗികമാണെന്ന് മുന്‍ കളിക്കാര്‍ വിമര്‍ശിച്ചു. ന്യൂസിലന്‍ഡും ഇംഗ്ലണ്ടും സംയുക്ത വിജയകളായേ കാണാനാകൂയെന്നാണ് മുന്‍ ഇന്ത്യന്‍താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ഇത് വലിയ കോമഡിയാണെന്നാണ് മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസിന്റെ പരിഹാസം. ഇരു ടീമുകളും തോല്‍വി അര്‍ഹിക്കുന്നില്ലെന്നാണ് മുന്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ വോന്റെ ട്വീറ്റ്.

നിയമത്തിനെതിരെ യുവരാജ് സിങ്ങും
ഈ നിയമത്തെ തനൊരിക്കലും അംഗീകരിക്കുന്നില്ലെന്ന് യുവരാജ് സിങ് പറഞ്ഞു. എന്നാല്‍, നിയമം നിയമമാണ്. ഇംഗ്ലണ്ടിന് അഭിനന്ദനമെന്നും യുവി കുറിച്ചു. ഈ രീതിയിലുള്ള വിജയികളെ തെരഞ്ഞെടുപ്പ് ശരിയല്ലെന്ന് ബ്രറ്റ് ലീയും വ്യക്തമാക്കി. ഒരു മത്സരം ജയിക്കാന്‍ ടീം പല വഴികളും പ്രയോഗിക്കും. എന്നാല്‍, ബൗണ്ടറി നേടിയ ടീമാണ് മികച്ചതെന്ന ഐസിസിയുടെ തീരുമാനത്തിനെതിരെ ആരാധകരും വ്യാപകമായ പ്രതിഷേധത്തിലാണ്.

ബൗണ്ടറികള്‍ മുന്നില്‍ ഇംഗ്ലണ്ട്
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ 241 റണ്‍സാണ് നേടിയത്. കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. എന്നാല്‍ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും 15 റണ്‍സ് വീതം നേടിയതോടെ കൂടുതല്‍ ബൗണ്ടറി നേടിയ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് 22 ബൗണ്ടറികള്‍ നേടിയപ്പോള്‍ ന്യൂസിലന്‍ഡ് 14 ബൗണ്ടറികളാണ് നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications