Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

37 പന്തില്‍ സെഞ്ച്വറി, റെക്കോര്‍ഡ്... അഫ്രീഡിക്ക് അപ്പോള്‍ പ്രായം 16 അല്ല!! റെക്കോര്‍ഡ് തെറിക്കും?

പ്രായം കുറഞ്ഞ സെഞ്ച്വറി വീരനെന്ന റെക്കോര്‍ഡ് നഷ്ടമാകും

കറാച്ചി: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് പാകിസ്താന്റെ മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന ഷാഹിദ് അഫ്രീഡിയുടെ സ്ഥാനം. കരിയറിന്റെ സുവര്‍ണകാലത്ത് അഫ്രീഡിയെപ്പോലെ അപകടകാരിയായ മറ്റൊരു ബാറ്റ്‌സ്മാന്‍ ഉണ്ടായിരുന്നില്ല. എതിരേ ബൗള്‍ ചെയ്യുന്നത് ആരെന്നു പോലും നോക്കാതെ ക്രീസിലെത്തിയാല്‍ ആദ്യ പന്തില്‍ തന്നെ സിക്‌സറിനു ശ്രമിച്ചിരുന്ന അപൂര്‍വ്വം ക്രിക്കറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഈ അമിത ആക്രമണോത്സുകത ചില മല്‍സരങ്ങളില്‍ അഫ്രീഡിയെ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചപ്പോള്‍ മറ്റു മല്‍സരങ്ങളില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു.

ഏകദിനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരനെന്ന റെക്കോര്‍ഡുള്‍പ്പെടെ നിരവധി റെക്കോര്‍ഡുകള്‍ അഫ്രീഡിയുടെ പേരിലുണ്ട്. തന്റെ യഥാര്‍ഥ പ്രായത്തെക്കുറിച്ച് ആത്മകഥയായ ഗെയിം ചെയ്ഞ്ചറിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹം.

രേഖകള്‍ തെറ്റെന്നു അഫ്രീഡി

രേഖകള്‍ തെറ്റെന്നു അഫ്രീഡി

1996ല്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ 37 പന്തില്‍ സെഞ്ച്വറിയടിച്ചാണ് അഫ്രീഡി ലോക റെക്കോര്‍ഡിട്ടത്. എന്നാല്‍ അധികൃതര്‍ തന്റെ പ്രായം തെറ്റായ രീതിയിലാണ് അന്നു രേഖപ്പെടുത്തിയതെന്നു അഫ്രീഡി ആത്മകഥയിലൂടെ വെളിപ്പെടുത്തി.
ഇപ്പോള്‍ റെക്കോര്‍ഡ് പുസ്തകങ്ങളില്‍ ഉള്ളതുപോലെ 16 ആയിരുന്നില്ല തന്റെ പ്രായം. 19ാം വയസ്സിലാണ് അന്നു ലങ്കയ്‌ക്കെതിരേ സെഞ്ച്വറി നേടിയത്. 1975ലാണ് താന്‍ ജനിച്ചതെന്നും മാര്‍ച്ച് ഒന്നിനു 39 വയസ്സ് പൂര്‍ത്തിയാക്കിയ അഫ്രീഡി പറയുന്നു.

റെക്കോര്‍ഡ് നഷ്ടമായേക്കും

റെക്കോര്‍ഡ് നഷ്ടമായേക്കും

16ാം വയസ്സിലല്ല, മറിച്ച് 19ാം വയസ്സിലാണ് താന്‍ വേഗമേറിയ സെഞ്ച്വറി കുറിച്ചതെന്നു വെളിപ്പെടുത്തിയതോടെ പ്രായം കുറഞ്ഞ സെഞ്ച്വറി വീരനെന്ന റെക്കോര്‍ഡ് അഫ്രീഡിക്കു നഷ്ടമായേക്കും. 1975ലാണ് താന്‍ ജനിച്ചതെന്ന അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തലിലും ചില സംശയങ്ങളുണ്ട്. കാരണം ഇപ്പോള്‍ പറയുന്നത് പോലെ അഫ്രീഡി ജനിച്ചത് 75ല്‍ ആണെങ്കില്‍ 19ാം വയസ്സില്‍ അല്ല, മറിച്ച് 21ാം വയസ്സിലാവും അദ്ദേഹം ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചിരിക്കുക.

പകരം റെക്കോര്‍ഡ് ആര്‍ക്ക് ?

പകരം റെക്കോര്‍ഡ് ആര്‍ക്ക് ?

രേഖകളിലെ പ്രായം തെറ്റാണെന്ന് വെളിപ്പെടുത്തിയതോടെ ദീര്‍ഘകാലം അഭിമാനമായി കൊണ്ടുനടന്ന റെക്കോര്‍ഡ് അഫ്രീഡിക്കു നഷ്ടമാവും. ഇതോടെ ഈ റെക്കോര്‍ഡിന്റെ പുതിയ അവകാശി അഫ്ഗാനിസ്താന്‍ താരം ഉസ്മാന്‍ ഗാനിയായി മാറും. 2014ല്‍ സിംബാബ്‌വെയ്‌ക്കെതിരായ മല്‍സരത്തില്‍ അഫ്ഗാനു വേണ്ടി സെഞ്ച്വറി നേടിയപ്പോള്‍ 17 വയസ്സായിരുന്നു ഗാനിയുടെ പ്രായം.

യൂനുസിനും മിയാന്‍ദാദിനും വിമര്‍ശനം

യൂനുസിനും മിയാന്‍ദാദിനും വിമര്‍ശനം

തന്റെ ആത്മകഥയില്‍ മുന്‍ പരിശീലകരായ വഖാര്‍ യൂനുസ്, ജാവേദ് മിയാന്‍ദാദ് എന്നിവരെ അഫ്രീഡി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. പാക് സൂപ്പര്‍ താരത്തിന്റെ ആത്മകഥയ്ക്കു വന്‍ സ്വീകരണമാണ് വായനക്കാര്‍ക്കിടയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
2016ലെ ടി20 ലോകകപ്പിനു ശേഷമാണ് അഫ്രീഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Friday, May 3, 2019, 10:08 [IST]
Other articles published on May 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+