Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന് അപകടം മണക്കുന്നു; പുറത്താക്കാന്‍ ഇന്ത്യ തോറ്റുകൊടുക്കും, കൂടുതല്‍ താരങ്ങള്‍ രംഗത്ത്

ലണ്ടന്‍: ലോകകപ്പില്‍ പാക്കിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ തോറ്റുകൊടുക്കുമെന്ന ആരോപണവുമായി കൂടുതല്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ രംഗത്തെത്തി. സെമി ഉറപ്പിച്ചാല്‍ ശേഷിക്കുന്ന മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയേക്കുമെന്നാണ മുന്‍ പാക് താരങ്ങളുടെ ആശങ്ക. ഇംഗ്ലണ്ട് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചുകഴിഞ്ഞാല്‍ പാക്കിസ്ഥാന്‍ ടൂര്‍ണമെന്റില്‍നിന്നും പുറത്താകുന്ന അവസ്ഥയിലാണ്.

ഇന്ത്യ ലോകകപ്പ് സെമി ഉറപ്പിച്ചാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ തോറ്റുകൊടുക്കുമെന്ന ആശങ്കയുണ്ടെന്ന് മുന്‍ പാക് താരം സിക്കന്ദര്‍ ഭക്ത് പറഞ്ഞു. പാക്കിസ്ഥാനെ പുറത്താക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യമെന്നും ഒരു പാക് ചാനലില്‍ സംസാരിക്കവെ ഭക്ത് ആരോപിച്ചു. പാക്കിസ്ഥാനുവേണ്ടി 26 ടെസ്റ്റുകളും 27 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് ഭക്ത്.

ബാസിത് അലിയുടെ ആരോപണം

ബാസിത് അലിയുടെ ആരോപണം

നേരത്തെ മുന്‍ പാക് താരം ബാസിത് അലിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാനെ പുറത്താക്കാനായി ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരോട് ഇന്ത്യ മനപ്പൂര്‍വ്വം തോല്‍ക്കുമെന്ന ഗുരുതരമായ ആരോപണമാണ് ബാസിത് ഉന്നയിച്ചിരിക്കുന്നത്. പാകിസ്ഥാനെ ടൂര്‍ണമെന്റില്‍ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചു,

സെമി ഉറപ്പിച്ച് ഇന്ത്യ

സെമി ഉറപ്പിച്ച് ഇന്ത്യ

ആറ് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഇന്ത്യ അഞ്ച് മത്സരങ്ങളില്‍ ജയിച്ച് പതിനൊന്ന് പോയന്റുമായി രണ്ടാം സ്ഥാനത്താണ്. ന്യൂസിലാന്‍ഡിനെതിരായ ഒരു മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇനി മൂന്നു മത്സരങ്ങളാണ് ഇന്ത്യക്കു ബാക്കിയുള്ളത്. ഇവയില്‍ ഒന്നില്‍ മാത്രം ജയിച്ചാല്‍ ഇന്ത്യക്കു സെമിയിലേക്കു ടിക്കറ്റെടുക്കാം.

പാക്കിസ്ഥാന്റെ സാധ്യത

പാക്കിസ്ഥാന്റെ സാധ്യത

അതേസമയം, ഇന്ത്യ ഇംഗ്ലണ്ടിനേയും ബംഗ്ലാദേശിനേയും തോല്‍പ്പിക്കേണ്ടത് പാക്കിസ്ഥാന്റെ ആവശ്യമാണ്. ബംഗ്ലാദേശിനെതിരെയും അഫ്ഗാനിസ്ഥാനെതിരെയും ശേഷിക്കുന്ന മത്സരങ്ങള്‍ പാക്കിസ്ഥാന്‍ ജയിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാല്‍ അവര്‍ക്ക് 11 പോയന്റാകും. മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍കൂടി വിലയിരുത്തിയാകും പാക്കിസ്ഥാന്‍ സെമിയില്‍ സ്ഥാനം ഉറപ്പിക്കുക.

Story first published: Saturday, June 29, 2019, 13:51 [IST]
Other articles published on Jun 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+