വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയാണ് ഫേവറിറ്റ് ടീമെന്ന് മുന്‍ പാക്കിസ്ഥാന്‍ വെടിക്കെട്ട് താരം; കാരണം വെളിപ്പെടുത്തുന്നു

India my favourite team since the start of World Cup 2019: Kamran Akmal

ലണ്ടന്‍: ലോകകപ്പിലെ പ്രാഥമിക റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക് ലോകമെങ്ങുനിന്നും ആരാധകരുടെ പിന്തുണ ലഭിക്കുന്നുണ്ട്. മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിജയക്കുതിപ്പിനെ അഭിനന്ദിക്കുന്നു. ഇതിനിടയിലാണ് ഇന്ത്യയുടെ കടുത്ത ശത്രുക്കളായ പാക്കിസ്ഥാനില്‍ നിന്നും ഒരു മുന്‍താരം തന്റെ ഫേവറിറ്റ് ടീമിനെ വെളിപ്പെടുത്തി രംഗത്തെത്തിയത്.

kamran-akmal

മുന്‍ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ കമ്രാന്‍ അക്മല്‍ ആണ് ലോകകപ്പില്‍ ഇന്ത്യയോടുള്ള ഇഷ്ടം അറിയിച്ചിരിക്കുന്നത്. ഇത്തവണ ലോകകപ്പ് ആരംഭിച്ചത് മുതല്‍ ഇന്ത്യയാണ് തന്റെ ഫേവറിറ്റ് ടീമെന്ന് അക്മല്‍ വെളിപ്പെടുത്തി. 9 ലീഗ് മത്സരങ്ങളില്‍ ഏഴെണ്ണത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ കളി മഴയെടുത്തപ്പോള്‍ ഇംഗ്ലണ്ടിനോട് മാത്രമാണ് ഇന്ത്യ തോറ്റത്.

അവന്‍ ടൂര്‍ണമെന്റിലെ താരം, അങ്ങനെയാര്‍ക്കും കളിക്കാനാവില്ല, പുകഴ്ത്തലുമായി കിവീസ് നായകന്‍അവന്‍ ടൂര്‍ണമെന്റിലെ താരം, അങ്ങനെയാര്‍ക്കും കളിക്കാനാവില്ല, പുകഴ്ത്തലുമായി കിവീസ് നായകന്‍

ലോകകപ്പിന്റെ തുടക്കം മുതല്‍ ഇന്ത്യയാണ് തന്റെ ഫേവറിറ്റ് ടീമെന്ന് അക്മല്‍ പറഞ്ഞു. സെമിയില്‍ ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും അക്മല്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. സമീപകാലത്തെ ഇന്ത്യയുടെ മികച്ച ഫോം തന്നെയാണ് അക്മലിന്റെ ഫേവറിറ്റ് ടീമായി ഇന്ത്യയെ മാറ്റിയത്. നേരത്തെ ലീഗ് മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യയോടേറ്റ തോല്‍വിക്ക് രാജ്യത്തിനകത്ത് വലിയ പ്രതിഷേധവും ഉയര്‍ന്നു. എന്നാല്‍, ഇതിനുശേഷവും ഷൊയബ് അക്തര്‍ ഉള്‍പ്പെടെയുള്ള മുന്‍ കളിക്കാര്‍ ഇന്ത്യയ്ക്കാണ് പിന്തുണ നല്‍കിയത്.

Story first published: Tuesday, July 9, 2019, 17:20 [IST]
Other articles published on Jul 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X