വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോക്‌ഷെയര്‍ ക്ലബ്ബിനുവേണ്ടി കളിച്ചപ്പോള്‍ വിവേചനം നേരിട്ടു; വെളിപ്പെടുത്തി മുന്‍ പാക് പേസര്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മികച്ച പേസര്‍മാരിലൊരാളായിരുന്നു റാണ നവേദ് ഉല്‍ ഹസന്‍. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അസീം റഫീഖ് യോക്‌ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബില്‍ നിന്ന് വിവേചനം നേരിട്ടത് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ യോക്‌ഷെയറില്‍ കളിക്കവെ തനിക്കും വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റാണ നവേദ് ഉല്‍ ഹസന്‍.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അസീം കഴിഞ്ഞ ദിവസം പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. വിദേശ താരങ്ങളെന്ന നിലയില്‍ ടീമിലെ സ്ഥിരസ്ഥാനക്കരല്ലാത്തതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ പറയാന്‍ പാടില്ല. അതിനെ അംഗീകരിക്കുമ മാത്രമാണ് ചെയ്തിരുന്നത്. അതിനാല്‍ത്തന്നെ ക്രിക്കറ്റ് കളിക്കുകയെന്നതില്‍ മാത്രമാണ് ശ്രദ്ധ നല്‍കിയത്. എന്റെ കരാറുകള്‍ അപകടത്തിലാക്കുന്ന രീതിയിലേക്ക് എത്തിക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല'-റാണ നവേദ് പറഞ്ഞു.

rananaved

വിദേശ താരങ്ങളായതിനാല്‍ പ്രകടനം അല്‍പ്പം മോശമായാല്‍ വര്‍ഗീയമായി പാകി എന്ന് വിളിച്ച് കാണികള്‍ അധിക്ഷേപിക്കും. മികച്ച പ്രകടനം പുറത്തെടുത്ത് പോവുകയാണെങ്കില്‍ പ്രശ്‌നമല്ല. അല്ലെങ്കില്‍ കാണികളുടെ സ്വഭാവം മാറും. ടീം മാനേജ്‌മെന്റിന്റെ നിലപാടും ഇത് തന്നെയാണ്. അവര്‍ എനിക്ക് പലപ്പോഴും ഇടുങ്ങിയ ഹോട്ടല്‍ മുറിയാണ് നല്‍കിയിരുന്നത്. ഇത് വിവേചനം തന്നെയാണെന്നും റാണ നവേദ് പറഞ്ഞു. ഇത്തരം വിവേചനം നേരിട്ടപ്പോള്‍ ഞാന്‍ ഒഴിഞ്ഞ് മാറാനാണ് ശ്രമിച്ചത്. കാരണം ഇവിടെ സ്ഥിര താമസത്തിന് വന്നതല്ലെന്ന് എനിക്ക് അറിയാമായിരുന്നു.

അസീം അവന്റെ രോഷമാണ് വ്യക്തമാക്കിയത്. എന്നാല്‍ അവനോട് എനിക്ക് പറയാനുള്ളത് ഉറച്ച് നിന്ന് മുന്നോട്ട് പോവുകയും ഇതൊരു വെല്ലുവിളിയായി സ്വീകരിക്കണമെന്നുമാണ്-റാണ നവേദ് കൂട്ടിച്ചേര്‍ത്തു. പാകിസ്താനുവേണ്ടി 9 ടെസ്റ്റില്‍ നിന്ന് 18 വിക്കറ്റും 74 ഏകദിനത്തില്‍ നിന്ന് 110 വിക്കറ്റും 4 ടി20യില്‍ നിന്ന് 5 വിക്കറ്റുമാണ് റാണ നവേദ് വീഴ്ത്തിയത്. ഷുഹൈബ് അക്തര്‍,അബ്ദുല്‍ റസാഖ്,മുഹമ്മദ് സമി എന്നിവര്‍ക്കൊപ്പം ഒരു കാലഘട്ടത്തിലെ പാകിസ്താനിന്റെ പേസ് ബൗളിങ് നിരയുടെ നിര്‍ണ്ണായക ഭാഗമായിരുന്നു റാണ നവേദും.

നേരത്തെ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഐപിഎല്ലിനിടെ വര്‍ഗീയമായി അപമാനിക്കപ്പെട്ടുവെന്ന് ആരോപിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിക്കവെ തന്നെ കറുത്തവനെന്ന് വിളിച്ച് അധിക്ഷേപിച്ചതായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഡാരന്‍ സമി വെളിപ്പെടുത്തിയിരുന്നു. ക്രിസ് ഗെയ്ല്‍,ഡ്വെയ്ന്‍ ബ്രാവോ,മര്‍ലോന്‍ സാമുവല്‍സ്,ലൂങ്കി എന്‍ഗിഡി തുടങ്ങിയ നിരവധി കറുത്ത വര്‍ഗക്കാരായ താരങ്ങള്‍ വിവേചനത്തിനെതിരേ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

Story first published: Wednesday, September 16, 2020, 16:10 [IST]
Other articles published on Sep 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X