For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ പാക് ക്രിക്കറ്റ് താരം തൗഫീഖ് ഉമ്മറിന് കൊറോണ ബാധ സ്ഥിരീകരിച്ചു

കറാച്ചി: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമ്മറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പാകിസ്താനില്‍ കൊറോണ ബാധ സ്ഥിരീകരിക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് തൗഫീഖ് ഉമ്മര്‍. ആദ്യ ഘട്ടത്തില്‍ പാകിസ്താനില്‍ കൊറോണ വൈറസ് ബാധ കാര്യമായി ബാധിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ വ്യാപനം ശക്തമാണ്. ഇതിനോടകം നിരവധി ആളുകള്‍ പാകിസ്താനില്‍ കൊറോണ ബാധിച്ച് മരിച്ചു.

പ്രമുഖരായ വ്യക്തികള്‍ക്കൊന്നും ഇതുവരെയായും പാകിസ്താനില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍ തൗഫീഖിന് രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍ എവിടെ നിന്നാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. നിലവില്‍ അദ്ദേഹം ഹോം ക്വാറന്റൈനിലാണെന്നാണ് ക്രിക്കറ്റ് പാകിസ്താന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

taufeequmarcovis19positive

2001ന് ശേഷം പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തൗഫീഖ്. ഇടയ്ക്ക് പരിക്കും ഫോമില്ലായ്മയും കാരണം ടീമില്‍ നിന്ന് പുറത്തായ അദ്ദേഹം 2014ലാണ് അവസാനമായി പാക് ജഴ്‌സിയില്‍ കളിച്ചത്. ദുബൈയില്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു ഈ മത്സരം.2001ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് തൗഫീഖ് പാകിസ്താന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ മത്സരത്തില്‍ത്തന്നെ മികവുകാട്ടാന്‍ അദ്ദേഹത്തിനായി.

104 റണ്‍സുമായി പാകിസ്താന്റെ ജയത്തില്‍ നിര്‍ണ്ണായകമാവാന്‍ തൗഫീഖിന് സാധിച്ചു. ഇമ്രാന്‍ നസീര്‍,ഇമ്രാന്‍ ഫര്‍ഹാത്ത്,സല്‍മാന്‍ ബട്ട് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം തൗഫീഖ് മികച്ച ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി. പാകിസ്താനുവേണ്ടി 44 ടെസ്റ്റും 22 ഏകദിനവുമാണ് തൗഫീഖ് കളിച്ചത്. 2963 ടെസ്റ്റ് റണ്‍സും 504 ഏകദിന റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ ഏഴ് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും നേടിയ തൗഫീഖിന് ഏകദിനത്തില്‍ മൂന്ന് അര്‍ധ സെഞ്ച്വറി മാത്രമാണ് നേടാനായത്. ഏകദിനത്തില്‍ ഒരു വിക്കറ്റും അദ്ദേഹം വീഴ്ത്തി. 2016ലാണ് തൗഫീഖ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.പിന്നീട് അദ്ദേഹം ക്രിക്കറ്റില്‍ അത്ര സജീവമായിരുന്നില്ല.

കൊറോണ വൈറസ് വ്യാപനം കായിക മേഘലയെ വളരെ മോശമായി ബാധിച്ചിരുന്നു. മാര്‍ച്ച് പകുതിക്ക് ശേഷം എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പല മത്സരങ്ങളും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഫുട്‌ബോള്‍ ലീഗുകളില്‍ പലതും പുനരാരംഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് മത്സരങ്ങളും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. കാണികള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം നടത്തുക.

അതേ സമയം രോഗവ്യാപനത്തില്‍ കുറവില്ലാത്തതിനാല്‍ താരങ്ങളുടെ സുരക്ഷയിലും ആശങ്ക നിലനില്‍ക്കുന്ന. ഓഗസ്റ്റില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. യൂറോപ്പിലാണ് രോഗ വ്യാപനം കൂടുതല്‍ ശക്തം.ഇതുവരെ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതാണ് പ്രധാന തിരിച്ചടി.

Story first published: Sunday, May 24, 2020, 13:22 [IST]
Other articles published on May 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+