Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ പാക് താരം വഖാര്‍ ഹസന്‍ അന്തരിച്ചു; ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ആദ്യ ടീമിലെ അംഗം

കറാച്ചി: മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം വഖാര്‍ ഹസന്‍ അന്തരിച്ചു. 87 വയസായിരുന്നു. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ആദ്യ പാക്കിസ്ഥാന്‍ ടീമിലെ അംഗമായിരുന്ന അദ്ദേഹം കറാച്ചിലെ വസതിയില്‍വെച്ചാണ് വിടവാങ്ങിയത്. 1952ലാണ് വഖാര്‍ പാക് ടീമിനൊപ്പം ഇന്ത്യയിലെത്തിയത്. പിന്നീട് ഇംഗ്ലണ്ടിലും വെസ്റ്റിന്‍ഡീസിലും ഉള്‍പ്പെടെ പര്യടനം നടത്തിയ ടീമിലും അംഗമായി.

പാക്കിസ്ഥാനുവേണ്ടി 21 ടെസ്റ്റ് മത്സരങ്ങളില്‍നിന്നായി 1,071 റണ്‍സ് നേടിയിട്ടുണ്ട്. ക്രിക്കറ്റില്‍നിന്നും വിരമിച്ചശേഷം ബിസിനസിലേക്ക് തിരിഞ്ഞ വഖാര്‍ അവിടെയും വിജയംവരിച്ചു. കറാച്ചിയില്‍ നടത്തിവന്ന നാഷണല്‍ ഫുഡ് പ്രൊഡക്ട്‌സ് വലിയ വിജയമായി മാറിയിരുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനായി ചീഫ് സെലക്ടറുടെ ജോലിയും ഇതിനിടെ ഏറ്റെടുത്തു. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി ഒട്ടേറെ കാര്യങ്ങള്‍ ഈ കാലയളവില്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

waqarhasan

വിഭജനത്തിന് മുന്‍പ് അമൃത്സറില്‍ 1932ലായിരുന്നു ജനനം. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മൂന്ന് അര്‍ധശതകങ്ങളും ഒരു 49 റണ്‍സും നേടി തിളങ്ങി. ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 54 റണ്‍സെടുത്തും ശ്രദ്ധേയനായി. ഒരു തവണയാണ് ടെസ്റ്റില്‍ സെഞ്ച്വറി നേടിയത്. 1955ല്‍ ന്യൂസിലന്‍ഡിനെതിരെ 189 റണ്‍സ് നേടി. അതേ മത്സരത്തില്‍ ഇംതിയാസ് അഹമ്മദിനൊപ്പം ഏഴാം വിക്കറ്റില്‍ 308 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇംതിയാസ് 209 റണ്‍സെടുത്ത് റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

Story first published: Tuesday, February 11, 2020, 11:46 [IST]
Other articles published on Feb 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+