Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് അത്യാസന്ന നിലയില്‍, മരുന്നുകളോട് പ്രതികരിക്കുന്നില്ല

വെല്ലിങ്ടണ്‍: മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് അത്യാസന്ന നിലയില്‍. ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കാന്‍ബേറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ന്യൂസീലന്‍ഡ് ഹെരാള്‍ഡാണ് പുറത്തുവിട്ടത്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നില്ലെന്നാണ് വിവരം. വിദഗ്ധ ചികിത്സകക്കായി സിഡ്‌നിയിലെ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഹൃദയത്തിന്റെ പ്രധാന ഭാഗങ്ങളെ രോഗം ബാധിച്ചിരിക്കുന്നതിനാല്‍ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തര ശസ്ത്രക്രിയകള്‍ക്കും അദ്ദേഹത്തെ വിധേയനാക്കായിട്ടുണ്ട്. 51കാരനായ മുന്‍ സൂപ്പര്‍ താരത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ന്യൂസീലന്‍ഡിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. 62 ടെസ്റ്റില്‍ നിന്ന് 33.54 ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റും 215 ഏകദിനത്തില്‍ നിന്ന് 29.46 ശരാശരിയില്‍ 4950 റണ്‍സും 201 വിക്കറ്റും രണ്ട് ടി20യില്‍ നിന്ന് മൂന്ന് റണ്‍സും ഒരു വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. 1989ല്‍ ക്രിക്കറ്റിലേക്ക് വരവറിയിച്ച അദ്ദേഹം 2006ലാണ് അവസാനമായി ന്യൂസീലന്‍ഡ് ജഴ്‌സിയില്‍ കളിച്ചത്. മുന്‍ സൂപ്പര്‍ താരത്തിന് ആകസ്മികമായി ഉണ്ടായ അവസ്ഥ ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആംശസിച്ച് മുന്‍ താരങ്ങളും ആരാധകരുമെല്ലാം രംഗത്തെത്തുന്നുണ്ട്.

chriscairns

വിരമിച്ച ശേഷം കമന്റേറ്ററായും അവതാരകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌കൈ സ്‌പോര്‍ട്‌സിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്. 2000ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായും കെയ്ന്‍സിനെ തിരഞ്ഞെടുത്തിരുന്നു. 2000ലെ ഐസിസി നോക്കൗട്ട് ട്രോഫിയില്‍ ശ്രദ്ധേയ പ്രകടനമാണ് കെയ്ന്‍സ് കാഴ്ചവെച്ചത്. ഇന്ത്യക്കെതിരായ ഫൈനലില്‍ 102 റണ്‍സുമായി ന്യൂസീലന്‍ഡിനെ വിജയത്തിലെത്തിച്ചത് അദ്ദേഹമായിരുന്നു. 265 റണ്‍സ് വിജയലക്ഷ്യം മറികടന്ന് ന്യൂസീലന്‍ഡ് ആദ്യ ഐസിസി ട്രോഫി നേടിയത് കെയ്ല്‍സിന്റെ കരുത്തിലാണ്. മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ത്തന്നെ സ്ഥാനം അര്‍ഹിച്ചിരുന്ന താരമാണ് അദ്ദേഹം.

ഏറെ നാളുകളായി കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലാണ് അദ്ദേഹം താമസിക്കുന്നത്. 2007-2009വരെ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലും കെയ്ന്‍സ് പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഒത്തുകളിച്ചെന്ന് ആരോപിച്ച് ലളിത് മോദിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി കെയ്ല്‍സിന്റെ പേര് ലേല പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള കെയ്ന്‍സ് കൗണ്ടി ക്രിക്കറ്റിലും സജീവമായിരുന്നു.

Story first published: Tuesday, August 10, 2021, 17:29 [IST]
Other articles published on Aug 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+