For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കളം മാറിയപ്പോള്‍ വിനീത് വില്ലനായത് എങ്ങനെ? പഴയ ഹീറോയെ ക്രൂശിക്കുന്നതിനു പിന്നില്‍...

മഞ്ഞപ്പടയെന്ന ഫാന്‍സ് ഗ്രൂപ്പാണ് സൈബര്‍ ആക്രമണം നടത്തിയത്

വിനീതിനെതിരെ സൈബർ ആക്രമണം | Oneindia Malayalam

കൊച്ചി: വാഴ്ത്തിയവര്‍ തന്നെ ഇപ്പോള്‍ തനിക്കെതിരേ വാളോങ്ങാന്‍ കാരണം എന്താണെന്ന് അറിയാതെ ഞെട്ടലിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പഴയ രക്ഷകന്‍ സികെ വിനീത്. കളത്തിലിറങ്ങിയാല്‍ മിനിറ്റുകള്‍ക്കകം അതിന്റെ ഇംപാക്റ്റ് ഉണ്ടാക്കാന്‍ ശേഷിയുള്ള ചുരുക്കം താരങ്ങളിലൊരാള്‍. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് അയല്‍പ്പക്കത്തെ ചെന്നൈയ്ന്‍ എഫ്‌സിയിലേക്കു കഴിഞ്ഞ മാസം കൂടുമാറിയപ്പോള്‍ ഇത്രയും വേഗത്തില്‍ താന്‍ വെറുക്കപ്പെട്ടവനായി മാറുമെന്ന് ആരാധകരുടെ സ്വന്തം സികെ സ്വപ്‌നം പോലും കണ്ടിട്ടുണ്ടാവില്ല.

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേ കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈക്കായി കളിച്ച ശേഷം വിനീതിനെതിരേ സൈബര്‍ ആക്രമണം തന്നെയാണ് നടന്നത്. മഞ്ഞപ്പടയെന്ന ഫാന്‍സ് ഗ്രൂപ്പാണ് വിനീതിനെ കടന്നാക്രമിച്ചത്. ഇതിനു പിന്നാലെ ഈ ഗ്രൂപ്പിനെതിരേ താരം പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഫാന്‍സ് ഗ്രൂപ്പില്‍ വന്ന ഓഡിയോ ക്ലിപ്പാണ് വിനീത് ക്രൂശിക്കപ്പെടാന്‍ കാരണം.

വിമര്‍ശനങ്ങള്‍ നേരത്തേയും

വിമര്‍ശനങ്ങള്‍ നേരത്തേയും

ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്ന താരങ്ങള്‍ക്കു നേരെ വിമര്‍ശനങ്ങളും തെറിവിളികളും ഉയരുന്നത് ഇതാദ്യമല്ല. നേരത്തേയും ചില കളിക്കാര്‍ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴിയും പരിഹാസവും കേട്ടിട്ടുണ്ട്. മൈക്കല്‍ ചോപ്ര, മലയാളി താരം പ്രശാന്ത് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.
എന്നാല്‍ അവരുമായി താരതമ്യം ചെയ്യുമ്പോള്‍ വിനീത് ഏറെ മുകളിലാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഐക്കണ്‍ താരമെന്ന് വേണമെങ്കില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാരണം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇത്രയുമധികം സ്‌നേഹവും പിന്തുണയും നല്‍കിയ താരം വേറെയുണ്ടാവില്ല.

നേരത്തേ പ്രതികരിച്ചു

നേരത്തേ പ്രതികരിച്ചു

മഞ്ഞപ്പടയുള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന് നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് സോഷ്യല്‍ മീഡിയകളിലുള്ളത്. ഇവയിലെല്ലാം താരങ്ങള്‍ക്കും കോച്ചിനും നേരെ നേരത്തേ അസഭ്യം പറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഇത്തരം പെരുമാറ്റം ശരിയല്ലെന്ന് തുറന്നു പറയുകയും ആരാധകരെ നേര്‍വഴി കാണിക്കാന്‍ ശ്രമിക്കുകയും ചെയ്ത താരമാണ് വിനീത്. അതേ വിനീത് തന്നെയാണ് ഇപ്പോള്‍ കരിയറില്‍ ആദ്യമായി സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത് എന്നതാണ് നിരാശാജനകം.

താരത്തെ ഇല്ലാത്ത ഒരു സംഭവത്തിന്റെ പേരിലാണ് ഇപ്പോള്‍ ഫാന്‍സ് ഗ്രൂപ്പ് കടന്നാക്രമിച്ചിരിക്കുന്നത്. ടീമിനായി ഏറെ സംഭാവനകള്‍ നല്‍കിയ മലയാളി കൂടിയായ വിനീതിന് അവസ്ഥയാണെങ്കില്‍ ഇപ്പോഴത്തെ ക്യാപ്റ്റനും ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള സന്ദേഷ് ജിങ്കന് ക്ലബ്ബ് വിട്ടാല്‍ എന്തൊക്കെ നേരിടേണ്ടി വരുമെന്ന് കണ്ടു തന്നെ അറിയണം.

വാട്‌സാപ്പ് ക്ലിപ്പ്

വാട്‌സാപ്പ് ക്ലിപ്പ്

വാട്‌സാപ്പ് ഓഡിയോ ക്ലിപ്പിലൂടെയാണ് വിനീതെതിരേ സൈബര്‍ ആക്രമണം തുടങ്ങിയത്. ചെന്നൈയും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള കളിക്കിടെ ഗ്രൗണ്ടില്‍ വച്ച് ബോള്‍ ബോയിയോട് വിനീത് വളരെ മോശമായ രീതിയില്‍ പെരുമാറിയെന്നായിരുന്നു വോയിസ് ക്ലിപ്പിലൂടെയുള്ള ആരോപണം. താരത്തിന്റെ പരിധിവിട്ട പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട മാച്ച് കമ്മീഷണര്‍ ചെന്നൈ കോച്ചിനോട് കടലാസില്‍ എന്തോ ഒപ്പിട്ടുവാങ്ങിയെന്നും ഈ ക്ലിപ്പില്‍ സൂചിപ്പിക്കുന്നു.
പക്ഷെ ഈ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് വിനീതിന്റെ വിശദീകരണം. മാത്രമല്ല ഓഡിയോ ക്ലിപ്പില്‍ പറയുന്നതു പോലെ ഒന്നും കളിക്കളത്തില്‍ നടന്നിട്ടില്ലെന്നും മാച്ച് കമ്മീഷണര്‍ പറയുന്നു.

വിരോധത്തിന് കാരണം?

വിരോധത്തിന് കാരണം?

അടിസ്ഥാനരഹിതരമായ ആരോപണമുന്നയിക്കാന്‍ മാത്രം വിനീത് എന്ത് തെറ്റാണ് ചെയ്തതെന്ന് ആരും ചോദിച്ചു പോവും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ താരത്തില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ലെന്നത് സത്യമാണ്. എന്നാല്‍ വിനീത് മാത്രമല്ല ബ്ലാസ്റ്റേഴ്‌സ് ടീം തന്നെ ഈ സീസണില്‍ ദുരന്തമായിരുന്നു. സീസണില്‍ ഇതുവരെ ആകെ രണ്ടു മല്‍സരം മാത്രമേ ടീമിനു ജയിക്കാനായിട്ടുള്ളൂ. കഴിഞ്ഞ സീസണില്‍ നിറഞ്ഞു കവിഞ്ഞ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇപ്പോള്‍ കളി കാണാനെത്തുന്നത് ആയിരങ്ങള്‍ മാത്രം.
വിനീത് ടീം വിട്ടതിനാണ് ഇപ്പോഴത്തെ ആക്രമണമെങ്കില്‍ അതും ശരിയല്ല. കാരണം അദ്ദേഹം ആവശ്യപ്പെട്ടിട്ടല്ല ഇങ്ങനെയൊരു ട്രാന്‍സ്ഫര്‍ സംഭവിച്ചത്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തന്നെയാണ് വായ്പയില്‍ വിനീതിനെ ചെന്നൈക്കു വിട്ടുകൊടുത്തത്.

Story first published: Wednesday, February 20, 2019, 13:53 [IST]
Other articles published on Feb 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+