വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്ലില്‍ വീണ്ടും വാതുവയ്പ്പ് വിവാദം, 19 പേര്‍ അറസ്റ്റില്‍, സംഘത്തില്‍ ഇന്ത്യയുടെ മുന്‍ കോച്ചും!

മുന്‍ കോച്ചായ തുഷാര്‍ അറോത്തെയാണ് അറസ്റ്റിലായത്

By Manu
ഐപിഎല്ലില്‍ വീണ്ടും വാതുവയ്പ്പ് വിവാദം | Oneindia Malayala

ജയ്പൂര്‍: ഐപിഎല്ലിന്റെ ഗ്ലാമറിന് മങ്ങലേല്‍പ്പിച്ചു വീണ്ടുമൊരു വാതുവയ്പ്പ് വിവാദം. ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനടക്കം നിരവധി പേരാണ് വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതോടെ ഒരിടവേളയ്ക്കു ശേഷം ഐപിഎല്ലില്‍ വീണ്ടു വാതുവയ്പ്പ് വിവാദം ചൂടു പിടിക്കുകയാണ്.

കപ്പുമായി പറക്കാന്‍ കിവികള്‍... ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്, ടീമില്‍ സര്‍പ്രൈസ് താരം കപ്പുമായി പറക്കാന്‍ കിവികള്‍... ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്, ടീമില്‍ സര്‍പ്രൈസ് താരം

ഐപിഎല്ലിന്റെ 12ാം സീസണ്‍ മികച്ച രീതിയില്‍ പുരോഗമിക്കവെയാണ് വാതുവയ്പ്പ് സജീവമാണെന്ന് തെളിയിച്ചു കൊണ്ട് നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. നേരത്തേ വാതുവയ്പ്പിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അതുകൊണ്ട് ഇതു പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ അടിവരയിടുന്നത്.

മുന്‍ വനിതാ കോച്ച് തുഷാര്‍

മുന്‍ വനിതാ കോച്ച് തുഷാര്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റ മുന്‍ കോച്ചായ തുഷാര്‍ അറോത്തെയാണ് പോലീസിന്റെ പിടിയിലായത്. ബറോഡയുടെ മുന്‍ രഞ്ജി താരം കൂടിയായ തുഷാറിനൊപ്പം 19 പേരെയും പോലീസ് പിടികൂടിയെന്നാണ് വിവരം. പിന്നീട് ഇവരെ ജാമ്യത്തില്‍ വിടുകായായിരുന്നു.
ചൊവ്വാഴ്ച വാതുവയ്പ്പുമായി ബന്ധപ്പെട്ടു നടക്കുന്ന രണ്ടാമത്തെ കൂട്ട അറസ്റ്റ് കൂടിയായിരുന്നു ഇത്. ഡല്‍ഹി ക്യാപ്പിറ്റല്‍സും കിങ്‌സ് ഇവവന്‍ പഞ്ചാബും തമ്മിലുള്ള കളിക്കിടെ വാതുവയ്പ്പ് നടത്തിയതിന്റെ പേരില്‍ 15 പേരെ ജയ്പൂരില്‍ വച്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കഫേയില്‍ നടത്തിയ റെയ്ഡ്

കഫേയില്‍ നടത്തിയ റെയ്ഡ്

ഒരു കഫേയില്‍ നടത്തിയ റെയ്ഡിനിടെയാണ് തുഷാറിനെയും 18 പേരെയും തങ്ങള്‍ അറസ്റ്റ് ചെയ്തതെന്നു വഡോദര ക്രൈം ബ്രാഞ്ച് ഡിസിപി ജെഎസ് ജഡേജ അറിയിച്ചു.
ഇവരുടെ മൊബൈല്‍േ ഫോണുകളും വാഹനങ്ങളുമെല്ലാം പിടച്ചെടുത്തിട്ടുണ്ടെന്നും ജഡേജ വ്യക്തമാക്കി.

രണ്ടു തവണ കോച്ചായി

രണ്ടു തവണ കോച്ചായി

2017ലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മുഖ്യ കോച്ചായി തുഷാര്‍ നിയമിക്കപ്പെടുന്നത്. അതിനു മുമ്പ് വനിതാ ടീമിന്റെ മുഖ്യ പരിശീലകനായും ഫീല്‍ഡിങ് കോച്ചായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
2008-12 കാലയളവിലാണ് തുഷാര്‍ ടീമിനൊപ്പമുണ്ടായിരുന്നത്. 17ല്‍ അദ്ദേഹത്തെ വീണ്ടും ടീമിന്റെ ചുമതലയേല്‍പ്പിക്കുകയായിരുന്നു.
ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചതിനു പിന്നാലെ തുഷാറെ പരിശീലകസ്ഥാനത്തു നിന്നും നീക്കി. തുഷാറിന്റെ പരിശീലന രീതികളെക്കുറിച്ച് ടീമിലെ ചില മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

Story first published: Wednesday, April 3, 2019, 12:07 [IST]
Other articles published on Apr 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X