ലോകകപ്പ്: യുവിയെ ട്രോളി ഹെയ്ഡന്‍... എന്തിന് അഞ്ചെണ്ണം? രണ്ട് തന്നെ ധാരാളം, യുവിയുടെ മാസ് റിപ്ലേ!!

സിഡ്‌നി: അഞ്ചു ലോക കിരീടത്തിന്റെ ഹുങ്ക് കാണിച്ച് ഇന്ത്യയെ കളിയാക്കിയ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ മാസ് മറുപടി. ഞായറാഴ്ച ലോകകപ്പില്‍ നടക്കാനിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്ലാസിക്ക് പോരിന് മുന്നോടിയായാണ് ഹെയ്ഡന്‍ യുവിയെ ട്രോളിയത്.
ഇന്ത്യയും ഓസീസും തമ്മിലുള്ള മല്‍സരത്തിനു മുന്നോടിയായുള്ള പരസ്യ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു ഹെയ്ഡന്റെ പരിഹാസം. ഇതിനു ട്വിറ്ററിലൂടെ തന്നെ യുവി കിടിലന്‍ മറുപടിയും നല്‍കി.
ഹെയ്ഡന്റ് ട്വീറ്റ്
ഹേയ് യുവി. ഇത് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ പുതിയ പ്രൊമോയാണ്. വളരെ ഗംഭീരമായിട്ടുണ്ട്. നിങ്ങള്‍ ഇതു കണ്ടിരുന്നോ? അഞ്ചെണ്ണം എനിക്കു തരൂ കൂട്ടുകാരാ. നിങ്ങളെ ജൂണ്‍ ഒമ്പതിനു കാണാം എന്നായിരുന്നു ഹെയ്ഡന്റെ ട്വീറ്റ്.
യുവിയുടെ മറുപടി
ഈ ട്വീറ്റിന് അധികം വൈകാതെ തന്നെ യുവിയുടെ മറുപടിയും വന്നു. ഓസീസിനെതിരേ ഇന്ത്യ തന്നെ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് അദ്ദേഹം.
അഞ്ചു ലോകകിരീടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു നിര്‍ത്തൂ ഹെയ്ഡന്‍. നിങ്ങളൊരു കാര്യം മനസ്സിലാക്കണം. ഞങ്ങളുടെ രണ്ടു കിരീടങ്ങള്‍ തന്നെ നിങ്ങളെ കീഴടക്കാന്‍ ധാരാളമാണ്. ക്രിക്കറ്റ് ലോകകിരീടം ഞങ്ങള്‍ കൊണ്ടുപോവുമെന്നാണ് യുവി ട്വീറ്റ് ചെയ്തത്.

രണ്ടാം ജയം
ലോകകപ്പിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഓസീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ആറു വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു.
മറുഭാഗത്ത് ഓസീസിന്റെ ലക്ഷ്യം ഹാട്രിക്ക് വിജയമാണ്. മുന്‍ മല്‍സരങ്ങളില്‍ അഫ്ഗാനിസ്താനെയും വെസ്റ്റ് ഇന്‍ഡീസിനെയും ഓസീസ് പരാജയപ്പെടുത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications