വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ക്രിക്കറ്റില്‍ ബിസിസിഐ വന്‍ശക്തി', അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സൗരവ് ഗാംഗുലി

മുംബൈ: ലോക ക്രിക്കറ്റിലെ വന്‍ ശക്തികളെന്ന് വിശേഷിപ്പിക്കാവുന്ന ക്രിക്കറ്റ് ബോര്‍ഡുകളെ പരിഗണിച്ചാല്‍ തീര്‍ച്ചയായും അതിലൊന്ന് ബിസിസി ഐ ആയിരിക്കും. ഐസിസിയ്ക്ക് കൂടുതല്‍ പണം നല്‍കുന്ന ക്രിക്കറ്റ് ബോര്‍ഡുകളിലൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബിസിസി ഐയാണ്. ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്.

ക്രിക്കറ്റ് സംബന്ധമായ എല്ലാ കാര്യങ്ങളിലും ബിസിസി ഐയുടെ നിലപാടും സുപ്രധാനമാണ്. സാമ്പത്തികമായും വലിയ ശക്തികളാണ് ബിസിസി ഐ. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു വന്‍ ശക്തിയായി തുടരാനുള്ള അഞ്ച് കാരണങ്ങള്‍ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ ചൂണ്ടിക്കായിരിക്കുകയാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ആഭ്യന്തര മത്സരങ്ങള്‍ കൃത്യമായി നടത്തുന്നു

ആഭ്യന്തര മത്സരങ്ങള്‍ കൃത്യമായി നടത്തുന്നു

യുവതാരങ്ങളുടെ വളര്‍ച്ചക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നടത്തുന്നതില്‍ ബിസിസി ഐ വിട്ടുവീഴ്ച വരുത്താറില്ല. രഞ്ജി ട്രോഫി,വിജയ് ഹസാരെ,സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയ നിരവധി ടൂര്‍ണമെന്റുകള്‍ ബിസിസി ഐ നടത്തുന്നുണ്ട്. ഇത്തവണ കൊറോണയുടെ സാഹചര്യത്തില്‍ രഞ്ജി ട്രോഫി നടത്താന്‍ സാധിച്ചിരുന്നില്ല. ആഭ്യന്തര മത്സരങ്ങള്‍ നടത്തുന്നതിലൂടെ മികച്ച യുവതാരങ്ങള്‍ വളര്‍ന്നുവരുന്നത് ടീമിനെ എന്നും ശക്തമാക്കി നിലനിര്‍ത്തുന്നു.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മികച്ച പ്രകടനം

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മികച്ച പ്രകടനം

നാഷണല്‍ ക്രിക്കറ്റ് അക്കാദമി കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ നട്ടെല്ലായി മാറിയിരിക്കുകയാണ്. യുവതാരങ്ങളെ കണ്ടെത്തി അവരുടെ കഴിവിനെ വളര്‍ത്തിയെടുക്കാനും പരിക്കേറ്റ താരങ്ങളെ ഫിറ്റ്‌നസിലേക്ക് എത്തിക്കാനും ഫോംഔട്ടായ താരങ്ങള്‍ക്ക് തിരിച്ചുവരവ് സാധ്യമാക്കാനുമെല്ലാം എന്‍സിഎ വളരെ സുപ്രധാന പങ്കാണ് വഹിക്കുന്നത്. രാഹുല്‍ ദ്രാവിഡ് മുഖ്യ ചുമതലയിലുള്ള എന്‍സിഎ നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിവാജ്യഘടകമാണ്.

മികച്ച പരിശീലകരുടെ സേവനം

മികച്ച പരിശീലകരുടെ സേവനം

മികച്ച പരിശീലകരുടെ സേവനവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം വന്‍ ശക്തികളായി മാറാന്‍ കാരണമായിട്ടുണ്ടെന്നാണ് ഗാംഗുലി പറഞ്ഞത്. അണ്ടര്‍ 19 ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചപ്പോള്‍ ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിച്ചു. ഇന്ത്യന്‍ സീനിയര്‍ ടീമിലെ പരിശീലകരായ രവി ശാസ്ത്രി,ഭരത് അരുണ്‍,ഡബ്ലുവി രാമന്‍ തുടങ്ങിയവരും ആഭ്യന്തര ടീമുകളുടെ പരിശീലകരുമെല്ലാം ടീമുകളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് ഗാംഗുലി പറഞ്ഞത്.

ഐപിഎല്ലിന്റെ പങ്കും വലുത്

ഐപിഎല്ലിന്റെ പങ്കും വലുത്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഐപിഎല്‍ വഹിക്കുന്ന പങ്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഐപിഎല്ലിലൂടെ നിരവധി പ്രതിഭകളാണ് ഉയര്‍ന്നുവരുന്നത്. ഇത് ഇന്ത്യന്‍ സെലക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നു. ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള മത്സരപരിചയമാണ് ഐപിഎല്ലിലൂടെ ഒരുക്കുന്നത്. സാമ്പത്തിക ശേഷിയിലും ആരാധക പിന്തുണയിലും ഏറ്റവും മുന്നിലുള്ള ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍.

പ്രതിഭാശാലിയായ നിരവധി താരങ്ങള്‍

പ്രതിഭാശാലിയായ നിരവധി താരങ്ങള്‍

ഇന്ത്യയില്‍ പ്രതിഭാശാലികളായ നിരവധി താരങ്ങളുള്ളതും ടീം എന്നും ശക്തമായി നിലനില്‍ക്കാന്‍ കാരണമാണെന്നും ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിലും ശ്രീലങ്കയിലും രണ്ട് ടീമിനെയാണ് ഇന്ത്യ അയക്കുന്നത്. എന്നാല്‍ ശ്രീലങ്കയിലേക്ക് പോകുന്ന ബി ടീം പ്രതിഭയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നും യുവതാരങ്ങളെല്ലാം ഏത് ഉര്‍ന്ന തല പോരാട്ടത്തിനും പ്രാപ്തരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Story first published: Wednesday, May 12, 2021, 13:33 [IST]
Other articles published on May 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X